സുൽത്താൻബത്തേരി പൊലീസും ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്
വയനാട് മുത്തങ്ങയിൽ വൻ കഞ്ചാവ് വേട്ട. 19 കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. അടിവാരം സ്വദേശി കെ ബാബു (44), വീരാജ്പേട്ട സ്വദേശി കെ.ഇ. ജലീൽ (43) എന്നിവരാണ് പിടിയിലായത്. സുൽത്താൻബത്തേരി പൊലീസും ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കഴിഞ്ഞദിവസം വൈകിട്ടോടെയാണ് ഇരുവരെയും കഞ്ചാവുമായി പിടികൂടിയത്.
കൊല്ലം നഗരത്തിലും വൻ ലഹരി വേട്ട. വാഹനത്തിൽ കടത്തുകയായിരുന്ന 109 ചാക്ക് നിരോധിക പുകയില ഉത്പന്നം പിടികൂടി. കൊല്ലം വെസ്റ്റ് പൊലീസിൻ്റെ വാഹന പരിശോധനക്കിടെ ആയിരുന്നു സംഭവം. ഡിവൈഡറിൽ ഇടിച്ചു നിന്ന വാഹനം ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെട്ടു.