fbwpx
പഹൽഗാം ഭീകരാക്രമണത്തിന് പകരം തീവ്രവാദം; ന്യൂയോർക്ക് ടൈംസിന് യുഎസിൻ്റെ വിമർശനം
logo

ന്യൂസ് ഡെസ്ക്

Last Updated : 25 Apr, 2025 01:20 PM

കശ്മീരിൽ തീവ്രവാദികളുടെ വെടിയേറ്റ് കുറഞ്ഞത് 24 വിനോദ സഞ്ചാരികൾ കൊല്ലപ്പട്ടുവെന്നാണ് ന്യൂയോർക്ക് ടൈംസ് ആദ്യം റിപ്പോർട്ട് ചെയ്തത്

NATIONAL


പഹൽഗാം ഭീകരാക്രമണം റിപ്പോർട്ടിങ്ങിൽ ന്യൂയോർക്ക് ടൈംസിന് യുഎസ് വിദേശകാര്യ സമിതിയുടെ വിമർശനം. പഹൽഗാം ഭീകരാക്രമണത്തിന് പകരം തീവ്രവാദമെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്. ടെററിസ്റ്റ് അറ്റാക്ക് എന്നതിന് പകരം മിലിറ്റൻ്റ് അറ്റാക്ക് എന്നാണ് ന്യൂയോർക്ക് ടൈംസ് നൽകിയ വാർത്ത. കശ്മീരിൽ തീവ്രവാദികളുടെ വെടിയേറ്റ് കുറഞ്ഞത് 24 വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ടുവെന്നാണ് ന്യൂയോർക്ക് ടൈംസ് ആദ്യം റിപ്പോർട്ട് ചെയ്തത്.


യുഎസിൻ്റെ വിദേശകാര്യ സമിതിയുടെ എക്സ് പോസ്റ്റിൽ, ഹൗസ് ഫോറിൻ അഫയേഴ്‌സ് കമ്മിറ്റി തലക്കെട്ടിൽ "തീവ്രവാദികൾ" എന്ന വാക്ക് വെട്ടിമാറ്റി, പകരം "ഭീകരവാദികൾ" എന്ന വാക്ക് ചുവപ്പ് നിറത്തിൽ എഴുതി ചേർത്തിട്ടുണ്ട്. ഭീകരവാദവും തീവ്രവാദവും രണ്ടാണ്. അത് ഇന്ത്യയോ ഇസ്രയേലോ ആകട്ടെ, ഭീകരവാദത്തിൻ്റെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും യുഎസ് വിദേശകാര്യ സമിതി അറിയിച്ചു. ടെററിസ്റ്റുകൾ എന്നതിന് പകരം തലക്കെട്ടിലും വാർത്തയിലും മിലിറ്റൻ്റ്സ് എന്നാണ് ന്യൂയോർക്ക് ടൈംസ് ഉപയോഗിച്ചത്.


ALSO READ:  പാകിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കുമോ? ഇന്ത്യ കടുത്ത തീരുമാനത്തിലേക്ക് പോകുമെന്ന് സൂചന


നിരോധിത ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീകര സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ട് ഉത്തരവാദിത്തം ഏറ്റെടുത്ത ഭീകരാക്രമണമാണിത്. ന്യൂയോർക്ക് ടൈംസ് അതിനെ "സായുധ" ആക്രമണമായി റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആക്രമണത്തെ ഭീകരാക്രമണമെന്ന് വിശേഷിപ്പിച്ചതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൻ്റെ ആമുഖത്തിൽ പറയുന്നു.


തീവ്രവാദം ഒരു രാജ്യത്തിനുള്ളിൽ നടക്കുന്ന ആഭ്യന്തര കലാപമാകാം അതിൽ രാഷ്ട്രീയവും സാമൂഹികവുമായ കാരണങ്ങളുമാകാം. പക്ഷേ ഭീകരവാദം എന്നത് ഒരു രാജ്യത്തിനകത്ത് മറ്റൊരു രാജ്യത്തിൻ്റെ സഹായത്തോടെയോ അല്ലാതെയോ നിരോധിത സംഘടനകൾ നടത്തുന്ന ആക്രമണമാണ്. അത് ആ രാജ്യത്തിൻ്റെ ആഭ്യന്തര സുരക്ഷയെ പൂർണമായി ബാധിക്കുന്നതുമാകാം.


രാജ്യത്തെ നടുക്കിയ ഭീകരാക്രമണമാണ് പഹൽഗാമിൽ നടന്നത്. 26 പേരാണ് യുഎസ് വൈസ് പ്രസിഡൻ്റ്  ജെ. ഡി. വാൻസും പ്രധാനമന്ത്രി മോദിയെ വിളിച്ച് ആക്രമണത്തെ ശക്തമായി  അപലപിക്കുകയും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ യുഎസ് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. നിരവധി ലോകരാജ്യങ്ങൾ ഭീകരപ്രവർത്തനങ്ങൾക്കെതിരെ ഐക്യാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.  


Also Read
user
Share This

Popular

KERALA
KERALA
ഐടി പാർക്കുകളിൽ മദ്യശാലകൾക്ക് അനുമതി; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സർക്കാർ