രഹസ്യങ്ങൾ മൂടി വയ്ക്കുന്നതിനു വേണ്ടിയാണ് അന്വേഷണം നടത്താത്തതെന്നും അദ്ദേഹം ആരോപിച്ചു.
തൃശൂർ പൂരം ഗൂഢാലോചന കേസിൽ അന്വേഷണം നടത്താത്തത് മുഖ്യമന്ത്രിക്ക് അപമാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തൃശ്ശൂർ പൂരം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നടത്തുന്ന അന്വേഷണത്തിന് എന്ത് വിലയാണ് ഉള്ളത്? രഹസ്യങ്ങൾ മൂടി വയ്ക്കുന്നതിനു വേണ്ടിയാണ് അന്വേഷണം നടത്താത്തതെന്നും അദ്ദേഹം ആരോപിച്ചു. ആരോപണ വിധേയർക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണ്.
ഒരു രാഷ്ട്രീയ മറുപടിയും മുഖ്യമന്ത്രി നൽകുന്നില്ല. മാധ്യമങ്ങളോട് പോലും സംസാരിച്ചിട്ട് എത്ര നാളായി. മുഖ്യമന്ത്രിക്ക് എല്ലാവരെയും ഭയമാണ്. പൂരം കലക്കിയതിൽ അന്വേഷണം നടന്നാൽ മുഖ്യമന്ത്രിയും പ്രതിയാകും. തൃശൂർ പൂരത്തെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Read More: തോമസ് കെ തോമസ് മന്ത്രിയാകും: മന്ത്രിസ്ഥാനം ഒഴിയാൻ തയ്യാറായി എ.കെ ശശീന്ദ്രൻ
അതേസമയം, ഷുക്കൂർ കേസ് വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് വി.ഡി.സതീശൻ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പോലും അന്വേഷണം നടക്കുന്നില്ലല്ലോ. രാഷ്ട്രീയ ഗൂഢാലോചന പുറത്തുവരണം. പല കൊലപാതങ്ങളിലും പാർട്ടി കൊടുക്കുന്ന പ്രതികൾ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. സർക്കാർ മൗനം പാലിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.