fbwpx
ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 12 Apr, 2025 03:16 PM

നേരത്തെ ജസ്ന ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റു ഭക്തരുമായി തർക്കത്തിലേർപ്പെട്ടതും വാർത്തയായിരുന്നു

KERALA


ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ ചിത്രീകരിച്ചെന്ന പരാതിയിൽ യുവതിക്ക് എതിരെ കേസ്. കോഴിക്കോട് സ്വദേശിനി ജസ്ന സലീമിനെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തിരിക്കുന്നത്. ഗുരുവായൂർ ടെമ്പിൾ പൊലീസിന്‍റെയാണ് നടപടി. ഗുരുവായൂർ സ്വദേശിനി രാധിക നൽകിയ പരാതിയിലാണ് ജസ്നയ്‌ക്കെതിരെ കേസെടുത്തത്. കിഴക്കേ ദീപസ്തംഭത്തിനടുത്തെ ഇ - ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തിൽ വിവിധ നിറങ്ങളിലുള്ള കടലാസ് മാല ചാർത്തി വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസ്. മാർച്ച് 10നും 19 നും ഇടയിലാണ് വീഡിയോ ചിത്രീകരിച്ചതെന്ന് പരാതിയിൽ പറയുന്നു.


Also Read: "തൃശൂർ പൂരം പ്രതിസന്ധിയിലാക്കാൻ ഒരു ടീം ശ്രമിക്കുന്നു, നിയമതടസങ്ങൾ മാറുമെന്ന് പ്രതീക്ഷ"; വെടിക്കെട്ടിലെ അനിശ്ചിതത്വത്തിൽ തിരുവമ്പാടി ദേവസ്വം


നേരത്തെ ജസ്ന ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റു ഭക്തരുമായി തർക്കത്തിലേർപ്പെട്ടതും വാർത്തയായിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഗുരുവായൂര്‍ ക്ഷേത്രം നല്‍കിയ പരാതിയിലാണ് ക്ഷേത്ര നടപ്പന്തലിൽ വീഡിയോ ചിത്രീകരണത്തിന് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടത്. ക്ഷേത്രങ്ങള്‍ ഭക്തര്‍ക്കുള്ള ഇടമാണെന്നും അവിടെവെച്ച് ഇത്തരത്തില്‍ ചിത്രങ്ങളെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ നിലപാട്.


Also Read: തൃശൂർ പൂരം വെടിക്കെട്ട് നിയമം പാലിച്ചാകും നടത്തുകയെന്ന് സർക്കാർ; രണ്ട് ആക്ടുകള്‍ പാലിക്കണമെന്ന് ഹൈക്കോടതി നിർദേശം


ഈ ഉത്തരവ് നിലനില്‍ക്കെയാണ് കിഴക്കേ ദീപസ്തംഭത്തിനടുത്തെ ഇ - ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തിൽ വിവിധ നിറങ്ങളിലുള്ള കടലാസ് മാല ചാർത്തി ജസ്ന വീഡിയോ ചിത്രീകരിച്ചത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പരാതി ഉയർന്നത്.

WORLD
ഈ കണ്ണടയുണ്ടെങ്കിൽ കാഴ്ച പരിമിതിയുള്ളവർക്കും സ്വതന്ത്രമായി നടക്കാം; എഐയിലൂടെ ലോകത്തെ ഞെട്ടിച്ച് ചൈന!
Also Read
user
Share This

Popular

KERALA
WORLD
"എന്റെ സെറ്റില്‍ നിന്ന് ആരും കരഞ്ഞ് പോയിട്ടില്ല, ഐസിസിയില്‍ പരാതിയും വന്നിട്ടില്ല"; സൂത്രവാക്യത്തിന്റെ സംവിധായകന്‍ യുജീന്‍ ജോസ്