fbwpx
ഉപതെരഞ്ഞെടുപ്പ്: വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയോജക മണ്ഡലത്തിലും 13ന് പൊതു അവധി
logo

ന്യൂസ് ഡെസ്ക്

Last Updated : 11 Nov, 2024 11:32 PM

സ്വകാര്യ വാണിജ്യ-വ്യവസായ സ്ഥാപനങ്ങളും മറ്റു സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിച്ചിട്ടുണ്ട്

KERALA BYPOLL


ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ഈ മാസം 13ന് വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയോജക മണ്ഡലത്തിലും പൊതു അവധി പ്രഖ്യാപിച്ചു. നവംബര്‍ 13നാണ് രണ്ടിടങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലം പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.


ALSO READവയനാട്ടിലും ചേലക്കരയിലും പരസ്യപ്രചരണം അവസാനിച്ചു; വോട്ടെടുപ്പിന് ഇനി രണ്ടുനാൾ


നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരവും ഈ മണ്ഡലങ്ങളില്‍ അന്ന് അവധിയായിരിക്കും. എല്ലാ സ്വകാര്യ വാണിജ്യ-വ്യവസായ സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി ലേബർ പബ്ലിസിറ്റി ഓഫീസർ അനുവദിച്ചിട്ടുണ്ട്.

കൂടാതെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, ചേലക്കര മണ്ഡലങ്ങളില്‍ വോട്ടുള്ളവരും എന്നാല്‍ മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ എല്ലാ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ദിവസം ശമ്പളത്തോടു കൂടിയ അവധിയായിരിക്കും.



Also Read
user
Share This

Popular

KERALA
KERALA
ഇ.പിയുടെ ആത്മകഥ വിവാദം: അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി