fbwpx
വയനാട് തുരങ്കപാത നിര്‍മാണത്തിന് പച്ചക്കൊടി; അനുമതി നല്‍കി സംസ്ഥാന പരിസ്ഥിതി ആഘാത സമിതി
logo

ന്യൂസ് ഡെസ്ക്

Last Updated : 04 Mar, 2025 01:45 PM

ടണല്‍ റോഡിന്റെ ഇരു ഭാഗത്തും കാലാവസ്ഥ സ്‌റ്റേഷനുകള്‍ സ്ഥാപിക്കണം. ടണലിന്റെ ഉള്ളിലെ വായുവിന്റെ ഗുണനിലവാരം തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും ആവശ്യപ്പെടുന്നു.

KERALA


വയനാട് തുരങ്ക പാത നിര്‍മാണത്തിന് അനുമതി നല്‍കി സംസ്ഥാന പരിസ്ഥിതി ആഘാത സമിതി. വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. മികച്ച സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും പരിസ്ഥിതി ലോല പ്രദേശമായതിനാല്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും വിദഗ്ധ സമിതി ആവശ്യപ്പെടുന്നു.

ടണല്‍ റോഡിന്റെ ഇരു ഭാഗത്തും കാലാവസ്ഥ സ്‌റ്റേഷനുകള്‍ സ്ഥാപിക്കണം. അപ്പന്‍കാപ്പ് ആനത്താര സംരക്ഷിക്കുന്നതിന് 3.0579 ഹെക്ടര്‍ വനഭൂമി ഏറ്റെടുക്കണമെന്നും ടണലിന്റെ ഉള്ളിലെ വായുവിന്റെ ഗുണനിലവാരം തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.


ALSO READ: പാലാരിവട്ടത്ത് ഒൻപതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു; വിദ്യാർഥി ലഹരിക്കടിമയെന്ന് പൊലീസ്


നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മതിയായ സുരക്ഷ ഒരുക്കണമെന്നും പാറ തുരക്കുന്നതിന് ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

8.11 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇരട്ടത്തുരങ്കം രാജ്യത്തെ നീളംകൂടിയ മൂന്നാമത്തെ തുരങ്കപാതയാകും. 2022 ഫെബ്രുവരിയിലാണ് തുരങ്കപാതയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പുതുക്കിയ അന്തിമ ഭരണാനുമതി ലഭിച്ചത്. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ് നിര്‍മാണ മേല്‍നോട്ട ചുമതല.


ALSO READആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി ദുരന്തഭൂമിക്കരികിലെ തുരങ്കപാതയും ആശങ്കകളും


KERALA
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ആനയിടഞ്ഞ സംഭവം: ദേവസ്വം ജീവനക്കാരുൾപ്പടെ നാലുപേർക്കെതിരെ കേസ്
Also Read
user
Share This

Popular

KERALA
KERALA
IMPACT | ചെറുതുരുത്തിയിലെ നിള ബോട്ട് ക്ലബ്ബിന്റെ അനധികൃത പ്രവർത്തനം: സ്റ്റോപ്പ് മെമ്മോ നൽകി വള്ളത്തോൾ നഗർ പഞ്ചായത്ത്