fbwpx
മുഖ്യമന്ത്രിയുടേത് സംഘപരിവാർ അജണ്ട, ഏറ്റവുമധികം ആർഎസ്എസ് ശാഖകൾ പ്രവർത്തിക്കുന്നത് സിപിഎമ്മിൽ: രാഹുൽ മാങ്കൂട്ടത്തിൽ
logo

ന്യൂസ് ഡെസ്ക്

Last Updated : 01 Oct, 2024 05:58 PM

ഞങ്ങളാണ് മതങ്ങളുടെയും വിശ്വാസത്തിന്റെയും സംരക്ഷകർ എന്നു പറയുന്ന ബിജെപിക്കാർ, പൂരം കലക്കിയാലും ഒരു സീറ്റ് മതിയെന്ന് പറയുമ്പോൾ എന്ത് വിശ്വാസമാണ് അവർ മുന്നോട്ട് വയ്ക്കുന്നതെന്നും രാഹുൽ ചോദിച്ചു

KERALA



മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. മുഖ്യമന്ത്രിയുടെ പ്രസ്താവന ഇസ്‌ലാമോഫോബിയ പടർത്തുന്നതാണെന്നും ഒരു ജില്ലയെയും ഒരു മതത്തെയും വളരെ ബോധപൂർവ്വമായി ആക്രമിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് മുഖ്യമന്ത്രിയെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിമർശിച്ചു. കേരളത്തിലെ സംഘപരിവാർ പ്രസ്ഥാനത്തെ പ്രീതിപ്പെടുത്തുവാനായാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നത്. തൃശൂർ പൂരം പോലെയുള്ള സാംസ്‌കാരിക മഹോത്സവത്തെ കളങ്കപ്പെടുത്തി ബിജെപിക്ക് ഒരു സീറ്റ് ലഭിക്കാനുള്ള പശ്ചാത്തലം ഒരുക്കിയതും മുഖ്യമന്ത്രിയാണെന്നും രാഹുൽ പറഞ്ഞു.

ALSO READ: തൃശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ ഒത്താശയോടെ; പ്രതീകാത്മക പ്രതിഷേധ പൂരം സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്

ഞങ്ങളാണ് മതങ്ങളുടെയും വിശ്വാസത്തിന്റെയും സംരക്ഷകർ എന്ന പറയുന്ന ബിജെപിക്കാർ, പൂരം കലക്കിയാലും ഒരു സീറ്റ് മതിയെന്ന് പറയുമ്പോൾ എന്ത് വിശ്വാസമാണ് അവർ മുന്നോട്ട് വയ്ക്കുന്നതെന്നും രാഹുൽ ചോദിച്ചു. ഞങ്ങളുടെ ഒരു എംഎൽഎ പോയാലും എഡിജിപിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി കാണിക്കുന്നത് ആർഎസ്എസിനോടുള്ള പ്രതിബദ്ധതയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഭരണപക്ഷ എംഎൽഎ തന്നെ സർക്കാരിന്റെ അധോലോക പ്രവർത്തനങ്ങൾക്കെതിരെ പൊതുയോഗം നടത്തുന്നു.

ALSO READ: പിണറായി കേരള ജനതയോട് ചെയ്തത് കൊലച്ചതി, ഒരു നിമിഷം മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുത്: രമേശ് ചെന്നിത്തല

കേരളത്തിൽ ആർഎസ്എസിന്റെ ഏറ്റവും അധികം ശാഖകൾ പ്രവർത്തിക്കുന്നത് സിപിഎമ്മിനുള്ളിലാണ്. ഒരു ബിജെപി എംഎൽഎ പോലുമില്ലെങ്കിലും സർക്കാർ ഭരിക്കുന്നത് ബിജെപി ബന്ധമുള്ളവരാണെന്നും രാഹുൽ പരിഹസിച്ചു. സർക്കാരിന്റെ പ്രവത്തനങ്ങളുമായി ബന്ധപ്പെട്ടുയരുന്ന വിമർശനങ്ങളിൽ സംസ്ഥാനത്തൊട്ടാകെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഈ മാസം എട്ടാം തിയതി നിയമസഭയിലേക്ക് ഒരു യുവജന പ്രക്ഷോഭം യൂത്ത് കോൺഗ്രസ്സ് നടത്തുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.

അതേസമയം ദ ഹിന്ദു പത്രത്തിൽ മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിലെ മലപ്പുറത്തെക്കുറിച്ചുള്ള പരാമർശം വിവാദമായിരുന്നു. എന്നാൽ പരാമർശം മുഖ്യമന്ത്രി പറഞ്ഞതല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ദ ഹിന്ദു പത്രം രംഗത്തെത്തി. അഭിമുഖത്തിൽ തെറ്റ് സംഭവിച്ചെന്ന് വ്യക്തമാക്കി ദ ഹിന്ദു വിശദീകരണ കുറിപ്പിറക്കി. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ പറഞ്ഞതെന്ന് തെറ്റിദ്ധരിപ്പിച്ച് പി.ആർ ഏജൻസി നൽകിയ വാർത്തയുടെ നിജസ്ഥിതി ഉറപ്പുവരുത്തുന്നതിൽ തങ്ങൾക്ക് വീഴ്ച സംഭവിച്ചെന്നും പത്രം ഖേദം പ്രകടിപ്പിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം വാഗ്ദാനം ചെയ്ത് പിആർ ഏജൻസിയായ 'കൈസൻ' ദി ഹിന്ദുവിനെ സമീപിച്ചിരുന്നുവെന്ന് ദി ഹിന്ദുവിന്റെ എഡിറ്റർ വിശദീകരണക്കുറിപ്പിൽ അറിയിച്ചു. സെപ്തംബർ 29ന് രാവിലെ 9 മണിക്കാണ് കേരള ഹൗസിൽ വെച്ച് പത്രത്തിൻ്റെ മാധ്യമ പ്രവർത്തക മുഖ്യമന്ത്രിയുമായി അഭിമുഖം നടത്തിയത്. കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം 150 കിലോഗ്രാം സ്വര്‍ണവും 123 കോടി രൂപയുടെ ഹവാല പണവും കേരള പൊലീസ് പിടികൂടിയെന്നും, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് കേരളത്തിലേക്ക് ഇത്തരത്തില്‍ പണം കടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞെന്നാണ് ദി ഹിന്ദു റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത് ഇത് അഭിമുഖത്തിൽ ചോദിച്ചതല്ലെന്നും പി ആർ ഏജൻസി എഴുതി നൽകിയത് മുഖ്യമന്ത്രി പറഞ്ഞതായി അഭിമുഖത്തിൽ കൂട്ടിച്ചേർക്കുകയുമായിരുന്നുവെന്നാണ് ദ ഹിന്ദു വിശദീകരണ കുറിപ്പിൽ പറയുന്നത്. 

KERALA
മുനമ്പം ഭൂമി സാധാരണ വഖഫിന്റെ പരിധിയില്‍ വരില്ല; കമ്മീഷന് മുന്നില്‍ നിലപാട് വ്യക്തമാക്കി ഫാറൂഖ് കോളേജ്
Also Read
user
Share This

Popular

KERALA
KERALA
അടിയന്തരമായി പരിഗണിക്കേണ്ട എന്ത് സാഹചര്യം? ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി