താരങ്ങൾക്കുള്ള സമ്മാനമായി അവരുടെ ചിത്രങ്ങൾ വരച്ചാണ് ആരാധകർ കൈമാറിയത്.
ആരാധകർക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. ആരാധക കൂട്ടായ്മയായ ബ്ലാസ്റ്റേഴ്സ് ആർമി താരങ്ങൾക്കും കോച്ചിംഗ് സ്റ്റാഫിനും ക്രിസ്മസ് സമ്മാനങ്ങൾ കൈമാറി. തുടർന്നുള്ള മത്സരങ്ങളിൽ വിജയിച്ച് ആരാധകർക്ക് സന്തോഷിക്കാനുള്ള അവസരമുണ്ടാക്കും എന്ന് താരങ്ങൾ പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ മുഹമ്മദിൻസിനെതിരായി നേടിയ വിജയം ആരാധകരിൽ ആവേശം വർദ്ധിപ്പിച്ചിട്ടുണ്ട്.താരങ്ങൾക്കുള്ള സമ്മാനമായി അവരുടെ ചിത്രങ്ങൾ വരച്ചാണ് ആരാധകർ കൈമാറിയത്.
Also Read; 'മഞ്ഞപ്പട'യുടെ ഭീഷണി ഫലം കണ്ടു, വിജയവഴിയിൽ കേരള ബ്ലാസ്റ്റേഴ്സ്; ക്ലീൻ ഷീറ്റും 3-0 വിജയവും
കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ മുഹമ്മദൻസിനെ മൂന്ന് ഗോളിന് തകര്‍ത്താണ് കേരള ബ്ലാസ്റ്റേഴ്സ് വിജയം നേടിയത്. ഐഎസ്എലില്‍ ബ്ലാസ്റ്റേഴ്സിന്റെ നാലാം ജയമാണിത്. നോഹ സദൂയ്, അലെക്‌സാന്‍ഡ്രേ കൊയെഫ് എന്നിവരാണ് കളിക്കളത്തിൽ ലക്ഷ്യം കണ്ടത്. ഗോളുകളിൽ ഒന്ന് മുഹമ്മദന്‍സിന്റെ ഗോള്‍ കീപ്പര്‍ ഭാസ്‌കര്‍ റോയിയുടെ പിഴവുഗോളായിരുന്നു. 13 കളിയില്‍ 14 പോയിന്റുമായി പത്താമതാണ് ബ്ലാസ്റ്റേഴ്സ്. മൈക്കല്‍ സ്റ്റാറേ മടങ്ങിയശേഷം ഇടക്കാല പരിശീലകന്‍ ടി.ജി പുരുഷോത്തമന് കീഴിലാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്.