പ്രാദേശിക കോൺഗ്രസ് നേതാക്കളായ സി. ടി. ചന്ദ്രൻ, കെ. എം. വർഗീസ്, കെ.കെ. ഗോപിനാഥൻ എന്നിവർക്കെതിരെയാണ് പരാതി പ്രകാരം കേസെടുത്തത്
വയനാട് സുൽത്താൻ ബത്തേരി അർബൻ ബാങ്ക് നിയമന കോഴയിൽ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. നെന്മേനി സ്വദേശിയുടെ പരാതിയിൽ മൂന്ന് പ്രാദേശിക കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്. നെൻമേനി മാളിക സ്വദേശി ഷാജിയുടെ പരാതിയിൽ ആണ് മൂന്ന് പേർക്കെതിരെ കേസ് എടുത്തത്.
ALSO READ: 'കുന്തി' പരാമർശം അവഹേളിക്കാൻ ആയിരുന്നില്ല, വേദനിക്കപ്പെട്ടവരോട് മാപ്പ്; മൊഴി നൽകി ബോബി ചെമ്മണ്ണൂർ
ബത്തേരി കാർഷിക ഗ്രാമ വികസന ബാങ്കിൽ മകന് ജോലി നൽകാം എന്ന് പറഞ്ഞു കോൺഗ്രസ് നേതാക്കൾ പണം വാങ്ങി എന്നാണ് ഷാജിയുടെ പരാതി. പ്രാദേശിക കോൺഗ്രസ് നേതാക്കളായ സി. ടി. ചന്ദ്രൻ, കെ. എം. വർഗീസ്, കോൺഗ്രസ് നടപടി എടുത്ത കെ.കെ. ഗോപിനാഥൻ എന്നിവർക്കെതിരെയാണ് പരാതി പ്രകാരം കേസെടുത്തത്. ബാങ്ക് പ്രസിഡന്റ് ആയിരുന്ന ഗോപിനാഥൻ മൂന്ന് ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു എന്ന പരാതിയിലാണ് കേസ്.
ALSO READ: ജില്ലാ സമ്മേളനം നടക്കാനിരിക്കെ സിപിഎമ്മിൽ ആശ്വാസം; പെരിയ കേസിലെ നാല് പ്രതികൾ ഇന്ന് പുറത്തേക്ക്
അതേസമയം, വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ അടക്കമുള്ളവരെ പ്രതി ചേർത്തേക്കും. ഇന്നലെ പൊലീസ് കേസിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിരുന്നു.