ഒരു ലോകനേതാവും ദൗത്യം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല; ട്രംപിൻ്റെ അവകാശവാദങ്ങള്‍ തള്ളി പ്രധാനമന്ത്രി

ഇന്ത്യ ശക്തമായി തിരിച്ചടിച്ചുവെന്നും പാകിസ്ഥാന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും മോദി പറഞ്ഞു.
modi
പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ

ഇന്ന് രാവിലെ 9 മണിയോടെ സംഘം റായ്പൂരില്‍ എത്തും

ഫ്രാൻസിസ് ജോർജ്, സപ്ത ഗിരി എന്നിവരും സംഘത്തിൽ

കാന്തപുരത്തിന് നന്ദി പറഞ്ഞ് രമേശ് ചെന്നിത്തല

യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മരണം കാത്തു കിടന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണയായതായി അറിയുന്നു. വാര്‍ത്ത ശരിയാകട്ടെ എന്ന് ആശിക്കുന്നു.

ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ബഹുമാന്യനായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് കേരള ജനതയുടെ നന്ദി! - രമേശ് ചെന്നിത്തല

സിസ്റ്റര്‍ പ്രീതി മേരിയുടെ കുടുംബം ഛത്തീസ്ഗഡിലേക്ക് തിരിച്ചു

അറസ്റ്റിലായ സിസ്റ്റര്‍ പ്രീതി മേരിയുടെ കുടുംബം ഛത്തീസ്ഗഡിലേക്ക് തിരിച്ചു. സഹോദരന്‍ എംഎല്‍എ റോജി എം ജോണിനൊപ്പമാണ് യാത്ര തിരിച്ചത്.

കന്യാസ്ത്രീകളുടെ അറസ്റ്റ്: "ഇന്ത്യ ഭരിക്കുന്നത് നരേന്ദ്ര ഭീതി"

modi
"ഇന്ത്യ ഭരിക്കുന്നത് നരേന്ദ്ര ഭീതി"; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിഷേധം ഉയരണമെന്ന് മന്ത്രി റിയാസ്

ഇടത് പ്രതിനിധി സംഘം ഛത്തീസ്ഗഡിലേക്ക്

ബൃന്ദാ കാരാട്ടിന്റെ നേതൃത്വത്തില്‍ ഇടത് പ്രതിനിധി സംഘം ഛത്തീസ്ഗഡിലേക്ക്

കെ. രാധാകൃഷ്ണന്‍, ജോസ് കെ. മാണി, എ. എ. റഹീം, പി.പി. സുനീര്‍ എന്നിവര്‍ സംഘത്തില്‍

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല കോഴ്‌സ്

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല കോഴ്‌സുകള്‍ക്ക് കേരള സര്‍വകലാശാലയില്‍ അംഗീകാരമില്ലാത്ത സംഭവം ചട്ടങ്ങളുടെ അറിവില്ലായ്മ കൊണ്ടെന്ന് രാജന്‍ ഗുരുക്കള്‍.

നിലപാടിലുറച്ച് കാന്തപുരം 

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന നിലപാടിലുറച്ച് കാന്തപുരം അബൂബക്കര്‍ എ.പി. അബൂബക്കര്‍ മുസ്ലിയാര്‍

വധശിക്ഷ റദ്ദാക്കിയില്ലെന്ന പ്രചരണം തെറ്റെന്ന് കാന്തപുരത്തിന്റെ ഓഫീസ് ന്യൂസ് മലയാളത്തോട്

എക്‌സില്‍ റീ പോസ്റ്റ് ചെയ്ത വാര്‍ത്ത കാണാതായത് എഎന്‍ഐ നീക്കം ചെയ്തതിനെ തുടര്‍ന്ന്

വധശിക്ഷ റദ്ദാക്കിയെന്ന കാന്തപുരത്തിൻ്റെ അറിയിപ്പ് എഎൻഐ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റാണ് പിൻവലിച്ചത്

ഹൈക്കോടതിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്

മുൻ ഹൈക്കോടതി ഡ്രൈവർ അറസ്റ്റിൽ

ഹൈക്കോടതിയിൽ പ്യൂൺ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് അഞ്ച് ലക്ഷം രൂപ

വിവിധ സർക്കാർ ഓഫിസുകളിൽ ജോലി വാഗ്ദാനം ചെയ്തും ഇയാൾ തട്ടിപ്പ് നടത്തി

'വധശിക്ഷ ഒഴിവാക്കിയെന്നതില്‍ ഇതുവരെ ഒരു മാറ്റവും ഉണ്ടായിട്ടില്ല'

വധശിക്ഷ ഒഴിവാക്കി എന്നു തന്നെയാണ് ആക്ഷന്‍ കൗണ്‍സിലിനു കിട്ടിയ വിവരമെന്ന് അഡ്വ. സുഭാഷ് ചന്ദ്രന്‍. വധശിക്ഷ എന്ന ആവശ്യത്തില്‍ നിന്ന് തലാലിന്റെ കുടുംബം പിന്നോട്ടുപോയി എന്ന വിവരത്തില്‍ മാറ്റമില്ല. കാന്തപുരത്തിന്റെ ഓഫീസാണ് ഇക്കാര്യം നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിനെ അറിയിച്ചത്. ഇതില്‍ നിന്ന് ഒരു മാറ്റവും ഇതുവരെ ഉണ്ടായിട്ടില്ല.

ടിപി കേസ് പ്രതിക്ക് പരോൾ നിഷേധിച്ചു

ടിപി വധക്കേസ് പ്രതി അണ്ണൻ സജിത്തിൻ്റെ പരോൾ ആവശ്യം ഹൈക്കോടതി തള്ളി

കുഞ്ഞിന്റെ ചോറൂണിന് പരോള്‍ അനുവദിക്കണം എന്നായിരുന്നു ആവശ്യം

ജഗദീഷിനെ അഭിനന്ദിച്ച് സാന്ദ്ര തോമസ് 

അന്വേഷണം ക്രൈംബ്രാഞ്ചിന് 

വിപഞ്ചികയുടെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

മാത്യു കുഴല്‍നാടനെതിരെ ഇഡി അന്വേഷണം

ചിന്നക്കനാല്‍ ഭൂമി ഇടപാടില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ ഇഡി അന്വേഷണം. ഭൂമി വാങ്ങാന്‍ ഇടാക്കിയ തുക സംബന്ധിച്ചാണ് അന്വേഷിക്കുക. എംഎല്‍എയെ ചോദ്യം ചെയ്യും

സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ ചാര്‍ജ് 5 രൂപയാക്കണമെന്ന് ആവശ്യം. ഇന്ന് ചേര്‍ന്ന ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യം അംഗീകരിച്ചില്ല

സര്‍ക്കാരും ബസുടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് വിയോജിച്ചത്

ബസ് ഉടമകളുടെ സംയുക്ത യോഗം വെള്ളിയാഴ്ച തൃശൂരില്‍

സമരതീയതി യോഗത്തില്‍ തീരുമാനിക്കും 

ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി

ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ മലയാളികളായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി മജിസ്ട്രേറ്റ് കോടതി. ഇവർക്ക് ഇനി സെഷൻസ് കോടതിയെ സമീപിക്കേണ്ടി വരും.

1.61 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്; നടൻ ബാബുരാജിനെതിരെ കേസെടുത്തു

നടൻ ബാബുരാജിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസെടുത്തു. ചോദ്യം ചെയ്യലിന് ഹാജരാകാൻ അടിമാലി പൊലീസ് നോട്ടീസ് അയച്ചു. റിയൽ എസ്റ്റേറ്റ് ബിസിനസിനായി ആന്ധ്ര, കർണാടക, പഞ്ചാബ് സ്വദേശികളിൽ നിന്ന് ഒരു കോടി 61 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി.

യുകെ മലയാളികളിൽ നിന്ന് പണം കൈപ്പറ്റി കബളിപ്പിച്ചെന്ന പരാതിയിൽ ബാബുരാജിൻ്റെ നേതൃത്വത്തിലുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന് എതിരെയാണ് കേസെടുത്തത്. ആലുവ പൊലീസ് നൽകിയ പരാതി അടിമാലിയിലേക്ക് കൈമാറുകയായിരുന്നു.

കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

പാർലമെൻ്റിൽ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. ഇന്ത്യ-പാക് സംഘർഷത്തിൽ ട്രംപിൻ്റെ മധ്യസ്ഥത കള്ളമെന്ന് പറയാൻ മോദിക്ക് ധൈര്യമുണ്ടോ എന്നായിരുന്നു രാഹുൽ ഗാന്ധി ചോദ്യമുന്നയിച്ചത്.

ട്രംപിൻ്റെ അവകാശവാദങ്ങള്‍ തള്ളി പ്രധാനമന്ത്രി

ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ ഒരു ലോകനേതാവും ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി. ട്രംപിൻ്റെ അവകാശവാദങ്ങള്‍ തള്ളി കൊണ്ടാണ് പ്രധാനമന്ത്രി സഭയിൽ സംസാരിച്ചത്.

News Malayalam 24x7
newsmalayalam.com