കനത്തമഴയിൽ മരം കടപുഴകി ഇലക്ട്രിക് ലൈനിൽ വീണു Source; News Malayalam 24X7
KERALA

ശക്തമായ മഴ; മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുകയാണ്. നാളെ എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പുണ്ട്. കോട്ടയം, എറണാകുളം പത്തനംതിട്ട എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്

ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് മധ്യ-തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

സ്കൂൾ അവധി

മഴ ശക്തമായ സാഹചര്യത്തില്‍ ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കി.

ഇടത് സര്‍ക്കാരിന് നയവ്യത്യാസം, സിപിഐ മന്ത്രിമാരില്‍ ഭേദം റവന്യൂ വകുപ്പ് മാത്രം; സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിന് വിമര്‍ശനം

സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനം. രാഷ്ട്രീയ റിപ്പോർട്ടിന്മേലുള്ള ചർച്ചയിലാണ് വിമർശനം ഉയർന്നത്. ഇടത് സർക്കാരിന് നയവ്യത്യാസം ഉണ്ടായെന്നും വിമർശനം. സിപിഐ വകുപ്പുകളിൽ അല്പം ഭേദം റവന്യൂ വകുപ്പ് മാത്രമെന്നും പ്രതിനിധികൾ.

സിപിഐ വകുപ്പുകളിൽ അല്പം ഭേദം റവന്യു വകുപ്പ് മാത്രമെന്ന് പ്രതിനിധികൾ. മറ്റ് വകുപ്പുകളിൽ ഗുരുതര വീഴ്ച്ചകൾ സംഭവിച്ചു. വനം വകുപ്പും, ആഭ്യന്തരവും ഏറ്റവും മോശം വകുപ്പുകളെന്നും വിമർശനം.

സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി

സൗമ്യകൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂര്‍ ജയിലില്‍ നിന്നാണ് പ്രതി ജയില്‍ ചാടിയത്. ജയില്‍ ചാടുന്നതിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കും. പുലര്‍ച്ചെ ഒന്നരയോടെയാണ് ജയില്‍ ചാടിയത്. 10-ബി ബ്ലോക്കിലായിരുന്നു ഗോവിന്ദച്ചാമിയെ തടവില്‍ പാര്‍പ്പിച്ചിരുന്നത്. ജയില്‍ മേധാവി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ഗോവിന്ദച്ചാമിക്കായി തെരച്ചിൽ ഊർജിതം; ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും പരിശോധന

കൊടുംകുറ്റവാളിയെ തെരഞ്ഞ് പൊലീസ്. സംസ്ഥാനത്താകെ പരിശോധന ഊർജിതമാക്കി. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും പരിശോധന ഊർജിതമാക്കി. രണ്ട് ട്രെയിനുകൾ പരിശോധിച്ചു. കൂടുതൽ പൊലീസ് റെയിൽവേ സ്റ്റേഷനുകളിലേക്ക് എത്തും.

അത്രയും വലിയ മതില്‍ പരസഹായം കൂടാതെ ഗോവിന്ദച്ചാമി ചാടുന്നതെങ്ങനെ? കൈയ്യും കാലും വിറച്ചിട്ട് നില്‍ക്കാന്‍ വയ്യെനിക്ക്: സൗമ്യയുടെ അമ്മ

ഗോവിന്ദച്ചാമി ജയില്‍ ചാടിയെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് സൗമ്യയുടെ അമ്മ സുമതി. പരസഹായം ലഭിക്കാതെ എങ്ങനെയാണ് ഒറ്റക്കൈ വെച്ച് ഇത്രയും വലിയ മതില്‍ ചാടിക്കടക്കാന്‍ കഴിയുകയെന്ന് സുമതി ചോദിക്കുന്നു.

തനിക്ക് കൈയ്യും കാലും വിറച്ചിട്ട് നില്‍ക്കാന്‍ കഴിയുന്നില്ല. ഗോവിന്ദച്ചാമിയുടെ മരണമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം. ഉടന്‍ തന്നെ പിടികൂടണമെന്നും സൗമ്യയുടെ അമ്മ ന്യൂസ് മലയാളത്തോട് പറഞ്ഞു.

ഗോവിന്ദച്ചാമിക്കായി തൃശൂരിലും വ്യാപക പരിശോധന

ഗോവിന്ദച്ചാമിക്കായി തൃശൂരിലും വ്യാപക പരിശോധന. റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ച് പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ചു. ജില്ലയിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിൽ നിന്നും രണ്ടു പേരെ വീതം സ്പെഷ്യൽ ഡ്യൂട്ടിക്ക് നിയോഗിച്ചു.

ഗോവിന്ദച്ചാമി നിരവധി കേസുകളില്‍ പ്രതി

ഗോവിന്ദച്ചാമിക്കെതിരായ 90 ശതമാനം കേസുകളും സ്ത്രീകള്‍ക്കെതിരെയുള്ളതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ അഷ്‌റഫ് മണലാടി. എല്ലാവരും സൂക്ഷിക്കണം. സംസ്ഥാനം വിട്ടാല്‍ പ്രതിയെ പിടികൂടാന്‍ പ്രയാസമാകും.

ഗോവിന്ദച്ചാമിയെ കണ്ണൂര്‍ നഗരത്തില്‍ കണ്ടതായി സൂചന 

ആഭ്യന്തര വകുപ്പിന്റെ വീഴ്ചയെന്ന് അടൂര്‍ പ്രകാശ്

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം ആഭ്യന്തര വകുപ്പിന്റെ വീഴ്ചയെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ജയില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ട്. മൂന്നോ നാലോ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തതു കൊണ്ട് കാര്യമില്ല.

ഗോവിന്ദച്ചാമി പിടിയിലായതായി സൂചന

പുലര്‍ച്ചെ 3.30 ഓടെ കണ്ണൂര്‍ ഡിസിസി ഓഫീസ് പരിസരത്ത് കണ്ടെന്ന് സംശയം

ഗോവിന്ദച്ചാമി പിടിയിലായില്ലെന്ന് പൊലീസ് മേധാവി

ഗോവിന്ദച്ചാമിയെ പിടികൂടിയെന്ന വാര്‍ത്ത നിഷേധിച്ച് പൊലീസ് മേധാവി

ഗോവിന്ദച്ചാമിയെ നിരീക്ഷിക്കേണ്ടിയിരുന്നത് നാല് ഉദ്യോഗസ്ഥര്‍

2 അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറും ഒരു ഡെപ്യൂട്ടി പ്രിസര്‍ ഓഫീസറും ഒരു സ്‌പെഷ്യല്‍ ഗാര്‍ഡിനുമാണ് ഗോവിന്ദച്ചാമിയെ നിരീക്ഷിക്കേണ്ട ചുമതല ഉണ്ടായിരുന്നത്. എല്ലാ ദിവസവും സെല്ലില്‍ കയറി ആയുധങ്ങള്‍ ഒന്നും ഇല്ലെന്ന് ഉറപ്പ് വരുത്തണം. രാത്രികാലങ്ങളില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറും സ്‌പെഷ്യല്‍ ഗാര്‍ഡും അപ്രതീക്ഷിത നിരീക്ഷണം നടത്തണം. എന്നാല്‍ ഇവയെല്ലാം ഗോവിന്ദച്ചാമിയുടെ കാര്യത്തില്‍ നടപ്പിലായിരുന്നില്ല

ഗോവിന്ദച്ചാമി കുറ്റബോധമില്ലാത്തയാൾ 

ഗോവിന്ദച്ചാമി കരുത്തന്‍

ഗോവിന്ദച്ചാമി കരുത്തനെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ അഷ്‌റഫ് മണലാടി. കുറ്റബോധമില്ലാത്തയാളാണ് ഗോവിന്ദച്ചാമിയെന്ന് മുന്‍പ് പ്രതിയെ പിടിച്ച പൊലീസുകാരന്‍. അംഗപരിമിതി ഗോവിന്ദച്ചാമിക്ക് പരിമിതിയല്ല. നാല് പൊലീസുകാര്‍ ഒന്നിച്ച് ശ്രമിച്ചാണ് മുന്‍പ് ഇയാളെ പിടികൂടിയത്.

ജയിലിനുള്ളിലെ അതിസുരക്ഷാ ജയിലിനകത്താണ് ഗോവിന്ദച്ചാമിയെ താമസിപ്പിച്ചിരുന്നത്

കെ. സുരേന്ദ്രനെതിരെ പി. ജയരാജന്‍

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് കെ. സുരേന്ദ്രന്റെ പരാമര്‍ശത്തിനെതിരെ പി. ജയരാജന്‍. ഏത് കാര്യവും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുന്നു. ബിജെപി നേതാവിന്റേത് ഹീനമായ ശ്രമം. സുരേന്ദ്രന്റെ മനോനില പരിശോധിക്കണം.

ഗോവിന്ദച്ചാമി പിടിയിൽ 

ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിനുള്ളിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്

കണ്ണൂര്‍ തളാപ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെ കിണറ്റില്‍ ഒളിച്ചിരിക്കുകയായിരുന്നു.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെ കിണറ്റിലായിരുന്നു ഇയാളുണ്ടായിരുന്നത്

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥാനായ ഉണ്ണിയാണ് കിണറ്റിനുള്ളില്‍ ഗോവിന്ദച്ചാമിയെ ആദ്യം കണ്ടത്

ഗോവിന്ദച്ചാമിയെ കിണറ്റിൽ നിന്ന് പുറത്തെടുക്കുന്നു

ഗോവിന്ദച്ചാമിയെ പിടികൂടി കൊണ്ടു പോകുന്നു

ഗോവിന്ദച്ചാമിയെ ആദ്യം കണ്ടത് സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍

പുറത്തു പറഞ്ഞാല്‍ കുത്തിക്കൊല്ലുമെന്ന് ഗോവിന്ദച്ചാമിയുടെ ഭീഷണി

ഗോവിന്ദച്ചാമിയെ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി

ആശ്വാസം, സന്തോഷം

ഗോവിന്ദച്ചാമിയെ പിടികൂടിയതിൽ സന്തോഷവും ആശ്വാസവും പ്രകടിപ്പിച്ച് സൗമ്യയുടെ അമ്മ. പിടികൂടയവരോട് നന്ദിയുണ്ട്

എങ്ങനെ ജയില്‍ ചാടി എന്ന് അന്വേഷിക്കണം: സൗമ്യയുടെ അമ്മ

ഗോവിന്ദച്ചാമിക്ക് എങ്ങനെ ജയില്‍ ചാടാനായി എന്ന് അന്വേഷിക്കണമെന്ന് സൗമ്യയുടെ അമ്മ. ജയിലില്‍ നിന്ന് പ്രതിക്ക് സഹായം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. വിശദമായ അന്വേഷണം വേണം. ജയിലില്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്നും സൗമ്യയുടെ അമ്മ

ജയില്‍ ചാടിയ വിവരം കിട്ടിയത് ആറര കഴിഞ്ഞ്

ഗോവിന്ദച്ചാമി ജയില്‍ ചാടിയ വിവരം കിട്ടിയത് രാവിലെ ആറര കഴിഞ്ഞപ്പോഴെന്ന് പൊലീസ്. പൊലീസ് ജാഗ്രതയോടെ ഇടപെട്ടു. എല്ലാ ജില്ലകളിലേക്കും വിവരം കൈമാറി. മാധ്യമങ്ങളും സഹായിച്ചു- കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി

ജയിൽചാടാനായി ദിവസങ്ങളോളം തയ്യാറെടുപ്പ് നടത്തി

ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തിനാ ഈ പൊലീസിനും നിയമത്തിനും ഒക്കെ വിട്ടു കൊടുക്കുന്നേ? 

ജയില്‍ അധികൃതര്‍ക്ക് വീഴ്ചയുണ്ടായെന്ന് സമ്മതിച്ച് പൊലീസ് മേധാവി

ജയില്‍ അധികൃതര്‍ക്ക് വീഴ്ചയുണ്ടായെന്ന് സമ്മതിച്ച് ജയില്‍ വകുപ്പ് മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ ന്യൂസ് മലയാളത്തോട്. കൂടുതല്‍ ജാഗ്രത പുലര്‍ത്തണമായിരുന്നു. ജയില്‍ ഡിഐജി നേരിട്ട് നടപടിയെടുക്കും. അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് തുടര്‍നടപടികള്‍ ഉണ്ടാകും. പുലര്‍ച്ചെ, 4.15 വരെ ഗോവിന്ദച്ചാമി ജയില്‍ പരിസരത്ത് ഉണ്ടായിരുന്നു. അത് സിസിടിവിയില്‍ വ്യക്തമാണെന്നും ജയില്‍ വകുപ്പ് മേധാവി

ഗോവിന്ദച്ചാമിയുടെ പ്ലാനിങ് ഇങ്ങനെ

  • മാസങ്ങള്‍ക്ക് മുന്നേ പദ്ധതി ആസൂത്രണം ചെയ്തു

  • ശരീര ഭാരം പകുതിയാക്കി കുറക്കാന്‍ ചോറൊഴിവാക്കി ചപ്പാത്തി മാത്രം കഴിച്ചു

  • ഉപ്പുവെച്ച് സെല്ലിന്റെ കമ്പികള്‍ തുരുമ്പിപ്പിച്ചു

  • തുരുമ്പുപ്പിച്ച കമ്പികള്‍ മുറിക്കാന്‍ 'ടൂളുകള്‍' തയ്യാറാക്കി

  • തക്കസമയത്തിനായി കാത്തിരുന്നു

ടാര്‍സന്‍ പോലും ഇങ്ങനെ ചാടില്ല: വി.ഡി. സതീശന്‍

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ടാര്‍സന്‍ പോലും ഇങ്ങനെ ചാടിയിട്ടില്ല. ജയിലിന് അകത്തും പുറത്തും ഗോവിന്ദച്ചാമിക്ക് സഹായം ലഭിച്ചിട്ടുണ്ട്. നാട്ടുകാരുടെ ഇടപെടല്‍ കൊണ്ട് മാത്രമാണ് ഗോവിന്ദചാമി പിടിയിലായത്.

ഗോവിന്ദച്ചാമിയുടെ പ്ലാനിങ്

  • ജയിലിന്റെ മതിലിന് മുകളിലെ ഫെന്‍സിങ്ങില്‍ വൈദ്യുതിയില്ലെന്ന് മനസിലാക്കി

  • ദിവസങ്ങളെടുത്ത് പതിയെ കമ്പികള്‍ മുറിച്ചു

  • മതിലിന്റെ ഉയരം മറികടക്കാന്‍ ഡ്രമ്മുകള്‍ ഉപയോഗിച്ചു

  • ഉണങ്ങാനിട്ടിരുന്ന തുണികള്‍ കൈക്കലാക്കി കൂട്ടിക്കെട്ടി

  • ഫെന്‍സിങ്ങിലൂടെ രക്ഷപ്പെടാന്‍ തുണികളാണ് ഉപയോഗിച്ചത്

  • ഇതുപയോഗിച്ചാണ് ജയിലിന്റെ പ്രധാന മതില്‍ ചാടിയത്

സർക്കാരിന്റെ വീഴ്ചയാണ് ജയിൽ ചാട്ടത്തിന് കാരണം: കെ സുധാകരൻ

അന്വേഷണം ആവശ്യപ്പെട്ട് സൗമ്യയുടെ അമ്മ

സുരക്ഷാ വീഴ്ചയില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സൗമ്യയുടെ മാതാവ്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. ഗോവിന്ദച്ചാമി രക്ഷപ്പെട്ടതു പോലെ ഇനിയും ക്രിമിനലുകള്‍ ആവര്‍ത്തിക്കാന്‍ സാധ്യത. ഇതൊഴിവാക്കാന്‍ സര്‍ക്കാര്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും നടപടിയെടുക്കണമെന്നും പി. സുമതി ന്യൂസ് മലയാളത്തോട്

അവൻ്റെ പിന്നിൽ ആളുണ്ട്, അത് കണ്ടെത്തിയേ പറ്റൂ- സൗമ്യയുടെ അമ്മ

ഗോവിന്ദച്ചാമിയോട് ആക്രോശിച്ച് ആളുകൾ

ഗുരുതരമായ സുരക്ഷാ വീഴ്ച: വി. മുരളീധരന്‍

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് വി. മുരളീധരന്‍. നേരത്തെ ഒരു സിസ്റ്റത്തിന് വീഴ്ച മന്ത്രി തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോള്‍ ഒരു സിസ്റ്റത്തില്‍ കൂടി സംഭവിച്ചിരിക്കുന്നു. ജയിലിന് പുറത്തുനിന്നും അകത്തുനിന്നുള്ള സഹായം പ്രതിക്ക് കിട്ടി എന്ന് ഉറപ്പാണ്. പ്രതിയെ പിടികൂടിയതില്‍ അഭിനന്ദിക്കേണ്ടത് മാധ്യമങ്ങളെയും നാട്ടുകാരെയും.

ഗോവിന്ദച്ചാമിയുടെ പ്ലാനിങ്

സെല്ലിന്റെ കമ്പികള്‍ ഗോവിന്ദച്ചാമി നേരത്തേ മുറിച്ചു തുടങ്ങിയിരുന്നു. ജയില്‍ അധികൃതര്‍ക്ക് മനസിലാകാതിരിക്കാന്‍ കമ്പിയില്‍ നൂല് കെട്ടിവെച്ചു. കമ്പിയുടെ താഴ്ന്ന ഭാഗമാണ് മുറിച്ചത്. രക്ഷപ്പെടാനായി ശേഖരിച്ചത് ജയില്‍ മോചിതരായവരുടെ തുണികളാണ്. ഗോവിന്ദച്ചാമിയുടെ സഹതടവുകാരന്‍ മാനസിക രോഗമുള്ളയാളാണ്.

ജയില്‍ചാട്ടം തനിച്ചെന്ന് ഗോവിന്ദച്ചാമി

ജയില്‍ചാടാന്‍ മറ്റാരുടേയും സഹായം ലഭിച്ചിട്ടില്ലെന്ന് ഗോവിന്ദച്ചാമിയുടെ പ്രാഥമിക മൊഴി. ചോദ്യം ചെയ്യാന്‍ പ്രത്യേക മുറിയിലേക്ക് മാറ്റി

സഹതടവുകാരനും ജയില്‍ചാടാന്‍ പദ്ധതിയിട്ടു

ഗോവിന്ദച്ചാമിക്കൊപ്പം സഹതടവുകാരനും ജയില്‍ചാടാന്‍ പദ്ധതിയിട്ടിരുന്നതായി മൊഴി. തമിഴ്‌നാട് സ്വദേശിയായ സഹതടവുകാരനാണ് മൊഴി നല്‍കിയത്. ജയില്‍ചാട്ടത്തിനുള്ള ആസൂത്രണം തുടങ്ങിയിട്ട് ആഴ്ചകള്‍. തടവുചാടാന്‍ തീരുമാനിച്ച വിവരം സഹതടവുകാരന് അറിയാമായിരുന്നുവെന്ന് മൊഴി. എന്നാല്‍ കമ്പിക്കുള്ളിലൂടെ പുറത്ത് ചാടാന്‍ കഴിഞ്ഞില്ലെന്നും തടവുകാരന്റെ മൊഴി.

കണ്ണൂർ സെൻട്രൽ ജയിലിന് മുന്നിൽ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം

അറസ്റ്റ് രേഖപ്പെടുത്തി

ഗോവിന്ദച്ചാമിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി

ജയില് മാറ്റാൻ ജയിൽ ചാട്ടം

ജയിൽ ചാടിയത് ജയിൽ മാറ്റാൻ വേണ്ടിയെന്ന് ഗോവിന്ദച്ചാമി

തെളിവെടുപ്പ് 

ഗോവിന്ദച്ചാമിയെ കണ്ണർ സെൻട്രൽ ജയിലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും

രാജേഷ് എ.കെ (ഡെപ്യൂട്ടി പ്രിസൺ ഓഫീസർ), സഞ്ജയ്‌ എസ് (അസിസ്റ്റന്റ് പ്രിസൺ ഓഫീസർ), അഖിൽ ചരിത്ത്, എന്നിവർക്കാണ് സസ്പെൻഷൻ

തെളിവെടുപ്പിന് എത്തിച്ചു 

ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു

മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനാകില്ല

ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തില്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ ആകില്ലെന്ന് കെ.സി. വേണുഗോപാല്‍

ജയിലുകള്‍  സുഖവാസ കേന്ദ്രങ്ങളായി മാറി: കെ.സി. വേണുഗോപാല്‍

അകത്തുനിന്ന് സഹായം കിട്ടാതെ ഇത്തരമൊരു സാഹചര്യത്തിന് മുതിരുമോ എന്ന് സംശയം. ജയിലുകള്‍ കുറ്റവാളികളുടെ സുഖവാസ കേന്ദ്രങ്ങളായി മാറിയെന്നും കെ.സി. വേണുഗോപാല്‍

ഗോവിന്ദച്ചാമിയെ നാളെ ജയിൽ മാറ്റും

വിയ്യൂർ സെൻട്രൽ ജയിലിലേക്ക് നാളെ ഗോവിന്ദച്ചാമിയെ മാറ്റും. കോടതിയിൽ ഹാജരാക്കിയ ശേഷം ഇന്ന് കണ്ണൂർ ജയിലിൽ പാർപ്പിക്കും.

ജയിൽ ചാടാൻ വൻ പ്ലാനിങ്

ഒളി സങ്കേതം തേടി നഗരത്തിൽ അലഞ്ഞു

ഒളി സങ്കേതം തേടി ഗോവിന്ദച്ചാമി നഗരത്തിൽ അലഞ്ഞു. പുലർച്ചെ 5.30ന് പള്ളിക്കുന്ന് ക്ഷേത്ര പരിസരത്ത് എത്തിയ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. പകൽ ഒളിച്ചിരുന്ന് രാത്രി കണ്ണൂരിൽ നിന്ന് കടക്കാനായിരുന്നു പദ്ധതി. തമിഴ്‌നാട്ടിലേക്കാണ് പോകാൻ ഉദേശിച്ചിരുന്നത്.

ഗോവിന്ദചാമിയെ കോടതിയിൽ ഹാജരാക്കി, നാളെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റും

ഗോവിന്ദചാമിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി നാളെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റും, ഇന്നും കൂടി കണ്ണൂർ ജയിലിൽ തുടരും.

ഗോവിന്ദച്ചാമി പിടിയിലായതിനു ശേഷം

സ്കൂൾ സമയമാറ്റം; സമസ്ത സർക്കാരുമായി സഹകരിക്കും ഈ അധ്യയന വർഷം പുതിയ സമയക്രമം തുടരും

സ്കൂൾ സമയമാറ്റ വിഷയത്തിൽ മുസ്ലീം സംഘടനകളും വിദ്യാഭ്യാസ മന്ത്രിയുമായി നടന്ന ചർച്ച പൂർത്തിയായി. സമസ്ത സർക്കാരുമായി സഹകരിക്കും ഈ അധ്യയന വർഷം പുതിയ സമയക്രമം തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി.

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; നാളെ രാവിലെ 11 മണിക്ക് അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

ഗോവിന്ദ ചാമി ജയിൽ ചാടിയതിന്റെ പശ്ചാത്തലത്തിൽ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി. പൊലീസ് മേധാവി, ജയിൽ മേധാവി, ആഭ്യന്തര സെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. നാളെ രാവിലെ 11 മണിക്കാണ് യോഗം.

ഗോവിന്ദച്ചാമിയെ പിടികൂടി പൊലീസ്, മുഖ്യമന്ത്രി

പാലക്കാട് യുവതി തൂങ്ങിമരിച്ച സംഭവം; നേഘയുടെ ഭർത്താവ് പ്രദീപ് റിമാൻഡിൽ

പാലക്കാട് യുവതി തൂങ്ങിമരിച്ച സംഭവത്തിൽ നേഘയുടെ ഭർത്താവ് പ്രദീപ് റിമാൻഡിൽ. ഇയാൾക്കെതിരെ കഴിഞ്ഞ ദിവസം ആത്മഹത്യപ്രേരണകുറ്റം ചുമത്തി കേസെടുത്തിരുന്നു. ആലത്തൂർ ഡിവൈഎസ്‌പിക്കാണ് അന്വേഷണച്ചുമതല.

താൽകാലിക വിസി നിയമനം: ഹൈക്കോടതി വിധിക്കെതിരെ ഗവർണർ

താല്‍ക്കാലിക വിസി നിയമനത്തില്‍ ഹൈക്കോടതി വിധിക്കെതിരെ ഗവർണർ സുപ്രീം കോടതിയിൽ. വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അപ്പീൽ ഫയൽ ചെയ്തു. ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമങ്ങൾ റദ്ദാക്കിയ വിധിക്കെതിരെയാണ് അപ്പീൽ

രഞ്ജിത് ശ്രീനിവാസൻ കൊലക്കേസ്; പത്താം പ്രതി നവാസിനും വധശിക്ഷ

ആലപ്പുഴ രഞ്ജിത് ശ്രീനിവാസൻ കൊലക്കേസിൽ പത്താം പ്രതി മുനിസിപ്പൽ പാലസ് സ്വദേശി നവാസിനും വധശിക്ഷ. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

രഞ്ജിത് ശ്രീനിവാസൻ

അഡ്വ: പി ഗവാസ് സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി

അഡ്വ: പി ഗവാസിനെ സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി കലാച്ചിയിൽ നടന്ന സിപിഐ ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു.

അഡ്വ: പി ഗവാസ് സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി

എറണാകുളത്ത് അംഗപരിമിത താമസിക്കുന്ന വീട് ജപ്തി ചെയ്തതെന്ന പരാതി; ഇടപെട്ട് ഹൈബി ഈഡൻ എംപി- IMPACT

എറണാകുളം കാളമുക്കിൽ അംഗപരിമിത താമസിക്കുന്ന വീട് ജപ്തി ചെയ്തതെന്ന പരാതിയിൽ ഇടപെട്ട് ഹൈബി ഈഡൻ എംപി. സ്വകാര്യ ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസിനോട് വീട് തുറന്നു കൊടുക്കാൻ എംപി ആവശ്യപ്പെട്ടു. ന്യൂസ് മലയാളം വാർത്തയെത്തുടർന്നാണ് നടപടി.

അംഗപരിമിത താമസിക്കുന്ന വീട് ജപ്തി ചെയ്തതെന്ന പരാതി; ഇടപെട്ട് ഹൈബി ഈഡൻ എംപി

വയനാട്ടിൽ ആദിവാസി യുവാവിന് മർദനം; കൽപ്പറ്റ പൊലീസിൽ പരാതി നൽകി

വയനാട്ടില്‍ ആദിവാസി യുവാവിന് മർദനം

വയനാട്ടിൽ ആദിവാസി യുവാവിന് മർദിച്ചു.മരവയൽ ഉന്നതിയിലെ ബബിനെയാണ് കൽപ്പറ്റ കൈനാട്ടിലെ സ്വകാര്യ ലാബ് അധികൃതർ മർദിച്ചത്.പരിക്കേറ്റ ബബിൻ കൈനാട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കൽപ്പറ്റ പൊലീസിൽ പരാതി നൽകി

SCROLL FOR NEXT