ജനുവരി 20 മുതൽ 22 വരെ കൊച്ചി മറൈൻ ഡ്രൈവിലാണ് നെല്ലി സിഗ്മ നാഷണൽ ഗാർമൻ്റ്സ് ഫെയറിന്റെ ഏഴാം പതിപ്പ് നടക്കുക
രാജ്യത്തെ വസ്ത്രവ്യാപാര മേഖലയിലെ ഏറ്റവും വലിയ കൂട്ടായമയായ സൗത്ത് ഇന്ത്യൻ ഗാർമൻ്റ്സ് മാനുഫാക്‌ച്ചേഴ്സ് അസോസിയേഷന്റെ ഈ വർഷത്തെ ഗാർമെൻറ്സ് ഫെയർ കൊച്ചിയിൽ നടക്കും. ജനുവരി 20 മുതൽ 22 വരെ കൊച്ചി മറൈൻ ഡ്രൈവിലാണ് നെല്ലി സിഗ്മ നാഷണൽ ഗാർമൻ്റ്സ് ഫെയറിന്റെ ഏഴാം പതിപ്പ് നടക്കുക. ആയിരത്തിലധികം പ്രൊഫഷണലുകളും രാജ്യത്തെ അൻപതോളം മുൻനിര ബ്രാൻഡുകളും മേളയുടെ ഭാഗമാകും.
മേഖലയിലെ പുത്തൻ ട്രെൻഡുകൾ വിലയിരുത്താനും വ്യാവസായ സഹകരണം ഉറപ്പുവരുത്താനുമുള്ള വേദി കൂടിയാകും ഇത്തവണത്തെ മേളയെന്ന് സിഗ്മ പ്രസിഡന്റ് ബാബു നെൽസൺ പറഞ്ഞു.