fbwpx
അതിസാഹസികരേ ഇതിലേ.. അറിയാം വോൾക്കാനോ ടൂറിസത്തെക്കുറിച്ച്!
logo

ന്യൂസ് ഡെസ്ക്

Last Updated : 03 Oct, 2024 10:49 AM

ലാവ ചെയ്സെഴ്സ് എന്ന് വിളിക്കുന്ന ഇവരാണ് വോൾക്കാനോ ടൂറിസമെന്ന ആശയത്തിന് പിന്നിൽ

TOURISM



അഡ്വഞ്ചർ ടൂറിസം, എക്കോ ടൂറിസം, ബീച്ച് ടൂറിസമൊക്കെ നമ്മൾക്ക് പരിചിതമാണ്. എന്നാൽ, വോൾക്കാനോ ടൂറിസത്തെ പറ്റി കേട്ടിട്ടുണ്ടോ?

ഭൂമിയിൽ ഇന്ന് ഏകദേശം 1500 സജീവ അ​ഗ്നിപർവ്വതങ്ങളുണ്ട്. ആ പർവ്വതങ്ങളിലേക്ക് സ്വന്തം ജീവൻ പണയപ്പെടുത്തി പോലുമെത്തുന്ന യാത്രികരുണ്ട്. ലാവ ചെയ്സെഴ്സ് എന്ന് വിളിക്കുന്ന ഇവരാണ് വോൾക്കാനോ ടൂറിസമെന്ന ആശയത്തിന് പിന്നിൽ. സജീവ അ​ഗ്നിപർവ്വതങ്ങളും, നിർവാണ അ​ഗ്നിപർവ്വതങ്ങളും, ​ഗെയ്സറുകളും, തെർമൽ, സൾഫർ സ്പ്രിങുകളും, അ​ഗ്നിപർവ്വത ദുരന്ത സൈറ്റുകളും തേടി ഇവർ യാത്രകൾ തുടർന്നുകൊണ്ടിരിക്കുന്നു..

ലാവചെയ്‌സർമാരുടെ ഉത്ഭവം


2020ൽ ഹവായ് ദ്വീപിലെ കിലോവിയ പർവ്വതം പൊട്ടിത്തെറിച്ചതിന് അടുത്ത ദിവസം, ഹവായ് വോൾക്കാനോ നാഷണൽ പാർക്കിലേക്ക് സന്ദർശകരുടെ വലിയ നിര തന്നെ എത്തി. അതിൽ 8000ത്തോളം പേർ പ്രദേശവാസികളായിരുന്നെങ്കിൽ, മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള സന്ദർശകരും വർദ്ധിച്ചതായി കണ്ടെത്തി. കോവിഡ് നിയന്ത്രണങ്ങൾ അയഞ്ഞുതുടങ്ങിയ സമയമായിരുന്നു അത്. സാഹചര്യങ്ങൾക്കനുസരിച്ച് ലാവ ബോട്ട് ടൂറിനും, ഹെലികോപ്റ്റർ ട്രിപ്പിനും, സർഫിങ്ങിനുമുള്ള സൗകര്യങ്ങളും അവിടെ ലഭ്യമാക്കി.

എന്നാൽ, 2010നും 2020നുമിടെ 1143 പേരാണ് അ​ഗ്നിപർവ്വത സ്ഫോടനങ്ങളിൽ മരണപ്പെട്ടത്. ഡിസംബർ 9, 2019ന് മാത്രം 22 ടൂറിസ്റ്റുകൾ മരണപ്പെടുകയും, 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ, ഈ ഭീകരാന്തരീക്ഷം പോലും സന്ദർകരുടെ വരവിന് കോട്ടം വരുത്തിയില്ല, മറിച്ച് ആകാംക്ഷ ഉയർത്തുകയും ചെയ്തു.

ALSO READ: സോഷ്യൽ മീഡിയ തിരക്ക് കൂട്ടുന്നു, ഈ കുഞ്ഞു 'ഭീമനെ' കാണാൻ; പോപ്പ് ഗായിക കാറ്റി പെറിയേയും ആരാധികയാക്കിയ പെസ്റ്റോ പെൻഗ്വിൻ

പ്രധാന വോൾക്കാനോ ടൂറിസം സ്പോട്ടുകൾ!

പോംപെയും ഹെർക്കുലാനിയവും


പോംപെയും ഹെർക്കുലാനിയവും വോൾക്കാനോ ടുറിസവുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രധാന സൈറ്റുകളാണ്. 79 എ.ഡിയിൽ, മൗണ്ട് വെസൂവിയസ് പൊട്ടിത്തെറിച്ചതിനെ തുടർന്ന് അപ്രത്യക്ഷമായതാണ് ഈ രണ്ട് റോമൻ ന​ഗരങ്ങളും. 1700കളുടെ മധ്യത്തിൽ നടന്ന ഖനനത്തിൽ നഗരങ്ങളുമായി ബന്ധപ്പെട്ട പല അവശേഷിപ്പുകളും പുറത്തുവന്നു. തെരുവുകൾ, വില്ലകൾ, മാർക്കറ്റുകൾ, കലാസൃഷ്ടികൾ തുടങ്ങിയവയുടെ അവശിഷ്ടങ്ങളോടൊപ്പം മനുഷ്യ ശവശരീരങ്ങളുടെ അവശേഷിപ്പുകളും കണ്ടെത്തി. ഏകദേശം രണ്ട് മില്യൺ സഞ്ചാരികളാണ് ഓരോ വർഷവും ഈ സൈറ്റിലേക്കെത്തുന്നത്. വിചിത്രവും സാഹസികവുമായ ഈ യാത്രകൾ, പലർക്കും ആവേശമാണ്. അവസാന നാളുകളിൽ ശിലയായി മാറിയ മനുഷ്യശരീരങ്ങളെ കാണാൻ പലരും കൗതുകത്തോടെ ഇങ്ങോട്ടെത്തുന്നു.

മൗണ്ട് സെൻ്റ് ഹെലൻസ്


അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ അ​ഗ്നിപർവ്വത സ്ഫോടനമാണ് മൗണ്ട് സെൻ്റ് ഹെലൻസിൻ്റേത്. വലിയ നാശനഷ്ടങ്ങൾക്ക് വേദിയായ സ്ഫോടനത്തോടെ പൊട്ടിത്തെറിച്ച പാറക്കല്ലുകളുടെ അടിഞ്ഞുകൂടലിനും, മണ്ണിടിച്ചിലിനും, ഭൂകമ്പത്തിനും, 57 മരണത്തിനും മൗണ്ട് സെൻ്റ് ഹെലൻസ് സാക്ഷ്യം വഹിച്ചു. പൊടിപടലങ്ങളടങ്ങിയതോടെ സന്ദർശകരുടെ വലിയ നിര തന്നെ അങ്ങോട്ടെത്തി. അ​ഗ്നിപർവ്വതം കയറാനെത്തുന്ന സന്ദർശകർക്ക് പ്രത്യേക പെർമിറ്റ് വേണം. എങ്കിലും, ഹെലികോപ്റ്ററിൽ നിന്നുള്ള കാഴ്ചകളാണ് പലരും താൽപര്യപ്പെടുന്നത്.

ALSO READ: നിങ്ങള്‍ ജോലി ചെയ്യുന്ന സ്ത്രീകളാണോ? എങ്കിൽ തീർച്ചയായും ഈ നിയമങ്ങൾ അറിഞ്ഞിരിക്കണം

പ്രതികൂല ഘടകങ്ങൾ

-പലപ്പോഴും അ​ഗ്നിപർവ്വത സ്ഫോടനങ്ങൾ പ്രവചനാതീതമാണ്.

-ഏറെ സാഹസികത നിറഞ്ഞതാണ്.

-ശ്വാസകോശ സംബന്ധമായ രോ​ഗങ്ങളുൾപ്പെടെ നിരവധി ആരോ​ഗ്യ പ്രശ്നങ്ങളാണ് വോൾക്കാനോ ടൂറിസം നടത്തുന്ന ടൂറിസ്റ്റുകൾക്ക് ഇതേ തുടർന്ന് ഉണ്ടാകുന്നത്.

ALSO READ: രക്ത സമ്മർദം മുതൽ ഹൃദയാരോഗ്യം വരെ; തേങ്ങ വെള്ളത്തിന്റെ ഗുണങ്ങൾ

KERALA
തൃശൂരിൽ മൂന്ന് വയസുകാരിയുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നെന്ന് ആരോപണം; അന്വേഷണം ആരംഭിച്ച് പൊലീസ്
Also Read
user
Share This

Popular

KERALA
KERALA
"റഷ്യൻ കൂലിപട്ടാളത്തിൽ കുടുങ്ങിക്കിടക്കുന്ന യുവാവിൻ്റെ മോചനം വേഗത്തിലാക്കണം"; വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ