ബിക്കിനി ധരിച്ചുകൊണ്ട് ഭാര്യ കടൽതീരത്ത് സുരക്ഷിതയാണെന്ന് ഉറപ്പാക്കാനാണ് ഇയാൾ സ്വകാര്യ ദ്വീപ് വാങ്ങിയത്.
നിങ്ങള്‍ ഭാര്യക്കായി നൽകിയ ഏറ്റവും വിലപിടിപ്പുള്ള സമ്മാനമേതാണ്? ഭാര്യയുടെ ആഗ്രഹം സാധിപ്പിക്കാനായി കാറും ബൈക്കുമെല്ലാം വാങ്ങിയവരുണ്ടാവാം. എന്നാൽ ദുബായിലെ കോടീശ്വരനായ ബിസിനസുകാരൻ ഒരൽപം വലിയ സമ്മാനം തന്നെയാണ് ഭാര്യക്ക് നൽകിയിരിക്കുന്നത്. ബിക്കിനി ധരിക്കണമെന്ന ഭാര്യയുടെ ആഗ്രഹം സാധ്യമാക്കാൻ 300 കോടി രൂപയ്ക്ക് ദ്വീപ് സ്വന്തമായി വാങ്ങിയിരിക്കുകയാണ് ദുബായിലെ ഈ ബിസിനസുകാരൻ. ബിക്കിനി ധരിച്ച ഭാര്യ കടൽതീരത്ത് സുരക്ഷിതയാണെന്ന് ഉറപ്പാക്കാനാണ് ഇയാൾ സ്വകാര്യ ദ്വീപ് വാങ്ങിയത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും വീട്ടുമ്മയുമായ സൗദി അൽ നടകാണ് ഭർത്താവിൻ്റെ സ്നേഹസമ്മാനത്തെ കുറിച്ച് സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.
"നിങ്ങൾക്ക് ബിക്കിനി ധരിക്കാൻ ആഗ്രഹമുണ്ടായിരുന്നു, അതിനാൽ നിങ്ങളുടെ കോടീശ്വരനായ ഭർത്താവ് നിങ്ങൾക്ക് ഒരു ദ്വീപ് വാങ്ങി തന്നു,” യുകെ സ്വദേശിയായ സൗദി അൽ നടക് പങ്കുവെച്ച വീഡിയോയിൽ കുറിച്ചു. ദുബായിലെ വ്യവസായിയായ ജമാൽ അൽ നദാഖാണ് അത്ഭുത സമ്മാനം നൽകിയത്. ദുബായിൽ പഠിക്കുമ്പോൾ കണ്ടുമുട്ടിയ ഇവർ വിവാഹിതരായിട്ട് മൂന്ന് വർഷത്തിലേറെയായി.
ALSO READ: ഗൾഫ് നിവാസികൾക്ക് ആശ്വാസം: താപനില കുറയുന്നു
ഒരാഴ്ചക്കിടെ രണ്ടര മില്ല്യൺ ആളുകളാണ് ഈ വീഡിയോ കണ്ടത്. എന്നാൽ വീഡിയോയക്ക് കീഴിൽ വന്ന കമൻ്റുകൾ അത്ര സുഖകരമല്ല. ഇത്തരം കാര്യങ്ങൾക്കായി പണം ചെലവഴിക്കുന്നത് എന്തിനാണെന്നാണ് ഒരു ഉപഭോക്താവ് ചോദിച്ചത്. ബിക്കിനി ധരിക്കണമെന്ന് ആഗ്രമുണ്ടെങ്കിൽ സ്വകാര്യ സ്വിമ്മിങ് പൂൾ വാങ്ങുകയോ നിർമിക്കുകയോ ചെയ്യണമെന്ന് മറ്റൊരു ഇൻസ്റ്റഗ്രാം യൂസർ പറയുന്നു.
തൻ്റെ ആഡംബര ജീവിതം സമൂഹമാധ്യമത്തിൽ പങ്കുവെച്ചുകൊണ്ടാണ് സൗദി അൽ നടക് ഇൻഫ്ലുവൻസറായത്. ഒരു മില്യൺ ഡോളറിൻ്റെ ഡയമണ്ട് മോതിരം വാങ്ങുന്നതും, രണ്ട് മില്ല്യൺ ഡോളർ മുടക്കി പെയിൻ്റിങ്ങ് വാങ്ങിയതുമെല്ലാം മുൻപ് വൈറലായിരുന്നു.