കഴിഞ്ഞ സീസണില്‍ ബിസിസിഐ കരാറിന് പുറത്തായിരുന്ന ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവർ കരാറിൽ തിരിച്ചെത്തി.
2024-25 സീസണിലേക്കുള്ള താരങ്ങളുടെ വാര്‍ഷിക കരാര്‍ പുതുക്കി ബിസിസിഐ. എ പ്ലസ് വിഭാഗത്തില്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ തുടരും. അതേസമയം, കഴിഞ്ഞ സീസണില്‍ ബിസിസിഐ കരാറിന് പുറത്തായിരുന്ന ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവർ കരാറിൽ തിരിച്ചെത്തി.
ആഭ്യന്തര ക്രിക്കറ്റ് കളിക്കാതിരുന്നതിനെ തുടർന്നാണ് ശ്രേയസ് അയ്യരെ കരാറിൽ നിന്നും ഒഴിവാക്കിയിരുന്നത്. നിലവിൽ ഗ്രേഡ് ബി കരാറിലാണ് അയ്യരുള്ളത്. ഇഷാൻ കിഷൻ ഗ്രേഡ് സി കരാറിൻ്റെ ഭാഗമാണ്. രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച ആർ. അശ്വിൻ കരാറിൽ നിന്നും പുറത്തായി.
കഴിഞ്ഞ വർഷം ബി ഗ്രേഡ് കരാറിലായിരുന്ന റിഷഭ് പന്ത് ഗ്രേഡ് എ കരാർ പ്രകാരമുള്ള പ്രതിഫലമാണ് ഇനി കൈപ്പറ്റുക. ഇതിലൂടെ പ്രതിവർഷം അഞ്ച് കോടി രൂപയാണ് പന്തിന് ലഭിക്കുക. വരുണ്‍ ചക്രവര്‍ത്തി, ഹർഷിത് റാണ, അഭിഷേക് ശർമ, നിതീഷ് കുമാർ റെഡ്ഡി എന്നിവരാണ് ഇത്തവണത്തെ പുതുമുഖങ്ങൾ.
ഗ്രേഡ് എ: മുഹമ്മദ് സിറാജ്, കെ.എല്‍. രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഹര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, റിഷഭ് പന്ത്.
ഗ്രേഡ് ബി: സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, യശസി ജയ്സ്വാള്‍, ശ്രേയസ് അയ്യര്‍.
ഗ്രേഡ് സി: റിങ്കു സിങ്, തിലക് വര്‍മ, റിതുരാജ് ഗെയ്ക്ക്‌വാദ്, രവി ബിഷ്ണോയി, വാഷിങ്ടണ്‍ സുന്ദര്‍, മുകേഷ് കുമാര്‍, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, രജത് പടിദാര്‍, ധ്രുവ് ജുറൈല്‍, സര്‍ഫറാസ് ഖാന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ, ആകാശ് ദീപ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ.
ALSO READ: ചേസ് കിങ് കോഹ്‌ലി, അസാധ്യ പ്രകടനവുമായി ഇതിഹാസം; ധോണിയെ പിന്നിലാക്കി ചരിത്രനേട്ടം!
ഗ്രേഡ് എ+ വിഭാഗത്തിന് 7 കോടി രൂപയാണ് ബിസിസിഐയില്‍ നിന്നും ലഭിക്കുക. ഗ്രേഡ് എ – 5 കോടി, ഗ്രേഡ് ബി – 3 കോടി, ഗ്രേഡ് സി – 1 കോടി എന്നിങ്ങനെയാണ് ലഭിക്കുന്ന വരുമാനം. വർഷത്തിൽ കുറഞ്ഞത് മൂന്ന് ടെസ്റ്റ് മല്‍സരങ്ങളോ, എട്ട് ഏകദിനങ്ങളോ, 10 ടി20 മത്സരങ്ങളോ കളിച്ച താരങ്ങളെയാണ് ബിസിസിഐ കരാറിലേക്ക് പരിഗണിക്കുക.
ALSO READ: "ശൈലി മാറ്റില്ല, കാര്യങ്ങൾ ലളിതമായി കാണാനാണ് ഇഷ്ടം"; വിമർശകർക്ക് മറുപടി നൽകി രോഹിത് ശർമ