പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം എന്നിവയുടെ കലവറയാണ് തേങ്ങവെള്ളം. ഇവ രക്ത സമ്മർദവും കൊളസ്ട്രോളും നിയന്ത്രിക്കാൻ സഹായിക്കും
തേങ്ങാ വെള്ളം
ദിവസേന തേങ്ങാ വെള്ളം കുടിക്കുന്നത് ശരീരത്തിന് നിരവധി ന്യൂട്രിയന്‍റ്സ് നൽകാൻ സഹായിക്കും. പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം എന്നിവയുടെ കലവറയാണ് തേങ്ങവെള്ളം. ഇവ രക്ത സമ്മർദവും കൊളസ്ട്രോളും നിയന്ത്രിക്കാൻ സഹായിക്കും. തേങ്ങാ വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് വഴി നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കും.
ഹൃദയാരോഗ്യം വർധിപ്പിക്കും
പഠനങ്ങൾ പറയുന്നതനുസരിച്ച് തേങ്ങാ വെള്ളം ശരീരത്തിലെ കൊളസ്ട്രോൾ കുറച്ച് ഹൃദയത്തിന്റെ ആരോഗ്യം വർധിപ്പിക്കും. ഇതുവഴി ഹൃദയാഘാതം, സ്ട്രോക്ക് എന്നിവ തടയാനും സഹായിക്കും.
ദഹനശക്തി വർധിപ്പിക്കും
തേങ്ങാ വെള്ളം വയറിലെ പ്രശ്നങ്ങൾ ലഘൂകരിച്ച് ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നു. തേങ്ങാവെള്ളം ദിവസേന കുടിക്കുന്നത് ദഹനക്കേട് ഇല്ലാതാക്കാൻ സഹായിക്കുന്നു.
രക്തസമ്മർദവും പ്രമേഹവും കുറയ്ക്കും
തേങ്ങാ വെള്ളത്തിലുള്ള പൊട്ടാസ്യവും, വിറ്റാമിനുകളും രക്തസമ്മർദവും പ്രമേഹവും കുറയ്ക്കും. ഇവ രക്തയോട്ടം വർധിപ്പിച്ച് സ്ട്രോക്ക് വരാനുള്ള സാധ്യത കുറയ്ക്കും. എന്നും ഒരു ഗ്ലാസ് തേങ്ങാ വെള്ളം കുടിക്കുന്നത് വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ നിയന്ത്രിക്കാൻ സഹായിക്കും. ഇവ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും , ശരീരത്തിലെ ജലാംശം നിലനിർത്തുകയും ചെയ്യും.
ഊർജം നൽകും
തേങ്ങാ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്തി ഊർജം നൽകാൻ സഹായിക്കുന്നു. വ്യായാമത്തിനു ശേഷം തേങ്ങാ വെള്ളം കുടിക്കുന്നത് ക്ഷീണം കുറയ്ക്കാൻ സഹായിക്കുന്നു
(ശ്രദ്ധിക്കുക: ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതിനു മുമ്പ് ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടുക)