2010 നും 2024 നും ഇടയിൽ ജനിച്ച ഐപാഡ് ജനറേഷൻ എന്നും പേരുള്ള ജനറേഷൻ ആൽഫയുടെ പിൻഗാമികളാണ് ഈ തലമുറ
എഐയും ടെക്നോളജിയും ഭരിക്കുന്ന ലോകത്തേക്ക് പിറന്നുവീഴുന്ന കുട്ടികളെയാണ് ജെൻ ബീറ്റ എന്ന് വിളിക്കുന്നത്. 2025 മുതല്‍ 2039 വരെ ജനിക്കുന്ന കുട്ടികളാണ് ജെന്‍ ബീറ്റയില്‍ ഉള്‍പ്പെടുക. 2035ഓടെ ലോക ജനസംഖ്യയുടെ 13 ശതമാനം മുതൽ 16 ശതമാനം വരെ ജെൻ ബീറ്റയായിരുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 2010 നും 2024 നും ഇടയിൽ ജനിച്ച ഐപാഡ് ജനറേഷൻ എന്നും പേരുള്ള ജനറേഷൻ ആൽഫയുടെ പിൻഗാമികളാണ് ഈ തലമുറ. ജെൻ ബീറ്റകളെത്തുന്നതോടെ, ജെൻ സീയും തന്തവൈബാവുമെന്നാണ് ഇൻ്റർനെറ്റ് ലോകം പറയുന്നത്.
1981 മുതൽ 1996 വരെയുള്ള കാലഘട്ടത്തിൽ മില്ലേനിയൽസിൻ്റെ, അല്ലെങ്കിൽ 97 മുതൽ 2012 വരെ ജനിച്ച ജെൻസി തലമുറയിൽപ്പെട്ടവരുടെ കുട്ടികളായിരിക്കും ബീറ്റ ജനറേഷനിൽ ജനിക്കുന്നവർ. സാങ്കേതിക വിദ്യയും എ ഐയും അടക്കിവാഴുന്ന ഇന്നത്തെ ലോകത്തേക്കാണ് ഇവർ ജനിച്ചു വീഴുന്നത്. അതുകൊണ്ട് തന്നെ ജനറേഷൻ ഗ്യാപ് ഇവർക്ക് ഇത്തിരി കൂടുതലായിരുക്കുമെന്ന് വിദഗ്ദർ പറയുന്നു.
ALSO READ: ഓറഞ്ച് മാത്രമല്ല ; വൈറ്റമിൻ സി അടങ്ങിയ പഴങ്ങൾ വേറെയുമുണ്ട്
ടെക്നോളജിയിലെ പുരോഗതിക്കൊപ്പമാകും ജനറേഷൻ ബീറ്റയുടെ വളർച്ച. എഐയുടെയും, വെർച്വൽ റിയാലിറ്റിടേം ഒക്കെ കൂടെ കളിച്ചുവളരുന്നവരാകും ഇവർ. സാങ്കേതികവിദ്യകൾ എളുപ്പത്തിൽ ആക്‌സസ് ചെയ്യാനും അവയിൽ പ്രാവീണ്യം നേടാനും ഒക്കെ ഇവർക്ക് കൂടുതൽ അവസരം ലഭിക്കും.
ആരോഗ്യസംരക്ഷണത്തിലും സാങ്കേതിക വിദ്യയിലും ലോകം പുരോഗതി കൈവരിക്കുന്നതിനാൽ ഈ കാലയളവിൽ ജനിക്കുന്ന കുട്ടികൾക്ക് ആയുസ്സ് കൂടുതലുണ്ടാകുമെന്നാണ് റിപ്പോർട്ട്. സാങ്കേതിക വിദ്യയ്ക്ക് ഒപ്പം വളരുന്ന തലമുറയാതിനാൽ തന്നെ ഇവർ മാനസികാരോഗ്യത്തിന് കുറച്ചധികം പ്രധാന്യം നൽകണമെന്നും വിദഗ്ധർ പറയുന്നു. കാലാവസ്ഥാ വ്യതിയാനം, നഗരവൽക്കരണം, ആഗോള ജനസംഖ്യാ വ്യതിയാനങ്ങൾ ഇതൊക്കെ കണ്ടുവളരുന്ന പിള്ളേർ പരിസ്ഥിതിക്ക് അനുകൂലമായി പ്രവർത്തിക്കുന്നവരായിരിക്കുമെന്നും അഭിപ്രായങ്ങളുണ്ട്.