ഒക്ടോബർ 4 ന് ചിത്രം നെറ്ഫ്ലിക്സില്‍ റിലീസ് ആകും
ബോളിവുഡ് താരം അനന്യ പാണ്ഡെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന CTRLന്‍റെ ട്രെയ്‌ലർ പുറത്തിറങ്ങി. ത്രില്ലർ ജോണറിൽ പെടുന്ന ചിത്രം നെറ്ഫ്ലിസിലാണ് റിലീസ് ചെയ്യുന്നത്.
ട്രെയ്‌ലർ തുടങ്ങുന്നത് അനന്യ പാണ്ഡെ ഒരു ആപ്പിൽ സൈൻ ഇൻ ചെയ്യുന്നതോടു കൂടിയാണ്. അവൾ ആവശ്യപ്പെട്ടാൽ അവളുടെ ജീവിതത്തെ നിയന്ത്രിക്കാൻ വരെ ആ ആപ്പിന് സാധിക്കും. CTRL ട്രെയിലറിൽ അനന്യയും അവളുടെ ആൺസുഹൃത്തും തമ്മിൽ പ്രണയത്തിലാണ്. എന്നാൽ, ഒരിക്കൽ കാമുകൻ അവളെ ചതിക്കുന്നുവെന്ന് മനസിലാക്കുന്നു. തുടർന്ന്, അവനെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ ആപ്പില്‍ കയറി ഇറെയ്‌സ് ബട്ടൺ അമർത്തുന്നു. അത് അമർത്തുന്നതോടുകൂടി അവളുടെ മുൻ കാമുകനെ ജീവിതത്തിൽ നിന്ന് കാണാതെ പോകുന്നു. തുടർന്ന് നടത്തുന്ന അന്വേഷണത്തിൽ അനന്യ പാണ്ഡെ പ്രതിയാകുന്നു.
Read More: ഡബ്ല്യുസിസിയെ സല്യൂട്ട് ചെയ്യണം : സോയ അക്തര്‍
ഈ ചിത്രം ഒരു അതുല്യമായ യാത്ര ആണെന്നാണ് ചിത്രത്തിന്‍റെ സംവിധായകന്‍ വിക്രമാദിത്യ മോട്‌വാനെ പറയുന്നത്. സ്‌ക്രീൻ ലൈഫ് ഫോർമാറ്റ് എന്ന രീതിയിലാണ് സിനിമ കഥ പറയുന്നത്. അതായത്, എല്ലാ ദിവസവും ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ഏതാണ്ട് വോയറിസ്റ്റിക് രീതിയിലാണ് കഥ പറയുന്നതെന്ന് സംവിധായകൻ വിക്രമാദിത്യ മോട്ട്വാനെ പറഞ്ഞു.
ചിത്രത്തില്‍ സാങ്കേതികവിദ്യയും സോഷ്യൽ മീഡിയയും ആധിപത്യം പുലർത്തുന്ന ഒരു ലോകത്താണ് അനന്യ പാണ്ഡെയുടെ കഥാപാത്രം കുടുങ്ങുന്നത്. ഒക്ടോബർ 4 ന് ചിത്രം നെറ്ഫ്ലിക്സില്‍ റിലീസ് ആകും.