ചിത്രത്തിന്റെ ചിത്രീകരണത്തിന് വേണ്ടി ലൊക്കേഷന്‍ പരിശോധിക്കാന്‍ എത്തിയതായിരുന്നു നിമേഷ്
നടന്‍ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം 'ഭ ഭ ബ' (ഭയം ഭക്തി ബഹുമാനം ) സിനിമയുടെ ആര്‍ട്ട് ഡയറക്ടര്‍ ചതുപ്പില്‍ വീണു. ആര്‍ട്ട് ഡയറക്ടര്‍ നിമേഷാണ് ചതുപ്പില്‍ വീണത്. വൈപ്പിന്‍ എല്‍എന്‍ജി ടെര്‍മിനലിന് മുന്നിലുള്ള പൈലിംഗ് ചെളി നിറഞ്ഞ ചതുപ്പിലാണ് താഴ്ന്നത്. സംഭവത്തിന് പിന്നാലെ ഫയര്‍ ഫോഴ്‌സ് എത്തി നിമേഷിനെ രക്ഷപ്പെടുത്തി.
ചിത്രത്തിന്റെ ചിത്രീകരണത്തിന് വേണ്ടി ലൊക്കേഷന്‍ പരിശോധിക്കാന്‍ എത്തിയതായിരുന്നു നിമേഷ്. വാണിംഗ് ബോര്‍ഡ് ഇല്ലാത്തത് കൊണ്ടാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പരാതി. കാല്‍മുട്ടുവരെ താഴ്ന്നു പോയ അവസ്ഥയിലായിരുന്നു നിമേഷ്. അതുവഴി പോയ യാത്രക്കാരനാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്.
ALSO READ: സിനിമ കാണാത്തവരാണ് ബറോസിനെ വിമർശിക്കുന്നത് : മോഹൻലാൽ
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ഭ ഭ ബ നിര്‍മ്മിക്കുന്നത്. നവാഗതനായ ധനഞ്ജയ് ശങ്കറാണ് സംവിധായകന്‍. ഫാഹിം സഥര്‍- നൂറിന്‍ ഷെരീഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ദിലീപിനൊപ്പം വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാണ്.