ഏഴ് മാസം മുന്‍പാണ് ഡോക്ടറുടെ അഞ്ചര ലക്ഷം രൂപയും ഫോണും യുവതിയടക്കമുള്ള മൂന്നംഗ സംഘം തട്ടിയെടുത്തത്.
പുനര്‍വിവാഹ വാഗ്ദാനം നല്‍കി റിട്ട. ഡോക്ടറുടെ പണം തട്ടിയ സംഘത്തെ കോഴിക്കോട് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. ഏഴ് മാസം മുന്‍പാണ് ഡോക്ടറുടെ അഞ്ചര ലക്ഷം രൂപയും ഫോണും യുവതിയടക്കമുള്ള മൂന്നംഗ സംഘം തട്ടിയെടുത്തത്.
സര്‍വീസില്‍ നിന്ന് വിരമിച്ച ഡോക്ടര്‍ വിവാഹത്തിന് താല്പര്യമുള്ളത് കാണിച്ച് പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. വിവാഹത്തിന് തയ്യാറായ കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി ഇര്‍ഷാനയെ സംഭവം നടന്ന മൂന്ന് മാസത്തിനുശേഷം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ALSO READ: നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ അറസ്റ്റില്‍
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശികളായ മജീദിനെയും സലീമിനെയും ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.