ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ നടത്തിയ ഡയറക്ടേഴ്‌സ് റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു അവര്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ഡബ്ല്യുസിസിയും ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനങ്ങളും ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് ബോളിവുഡ് സംവിധായിക സോയ അക്തര്‍ രംഗത്തെത്തിയിരിക്കുകയാണ്. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ നടത്തിയ ഡയറക്ടേഴ്‌സ് റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഡബ്ല്യുസിസിയെ സല്യൂട്ട് ചെയ്യണമെന്നാണ് സോയ അക്തര്‍ പറഞ്ഞത്.
'ഈ സ്ത്രീകളെ സല്യൂട്ട് ചെയ്യണം. ഡബ്ല്യുസിസി ഒരു സഹപ്രവര്‍ത്തകയ്ക്ക് വേണ്ടി ഒത്തുചേര്‍ന്നു. സ്വന്തം സുരക്ഷയ്ക്കും കരിയറിനും അപകടമുണ്ടായിട്ടും പിന്മാറിയില്ല. അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും അത് പാഴായില്ല. ഇത് മലയാള സിനിമാ വ്യവസായത്തിന്റെ മാത്രം കാര്യമല്ല. ഇത് രാജ്യത്തെ സ്ത്രീകള്‍ക്കുള്ള എല്ലാ വ്യവസായങ്ങളെയും ജോലിസ്ഥലങ്ങളെയും കുറിച്ചാണ് പറയുന്നത്', എന്നാണ് സോയ അക്തര്‍ പറഞ്ഞത്. സിനിമ വ്യവസായത്തിന് അപ്പുറത്തേക്ക് ഇതിന്റെ ചര്‍ച്ചകള്‍ നടക്കണമെന്നും സോയ അക്തര്‍ കൂട്ടിച്ചേര്‍ത്തു.
ALSO READ : സിനിമയിലെ സ്ത്രീകള്‍ക്ക് പരാതി നല്‍കാൻ 24 മണിക്കൂർ സേവനം; ടോള്‍ ഫ്രീ നമ്പറുമായി ഫെഫ്ക
അതേസമയം ആര്‍ച്ചീസാണ് അവസാനമായി സോയ അക്തര്‍ സംവിധാനം ചെയ്ത ചിത്രം. 2023 ഡിസംബര്‍ 7ന് നെറ്റ്ഫ്‌ലിക്‌സിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ തിരക്കഥയും നിര്‍മാണവും സോയ അക്തര്‍ തന്നെയാണ് നിര്‍വഹിച്ചത്.