fbwpx
ചേറ്റൂരിന് പരിഗണന നൽകാത്തത് ഗാന്ധിയൻ മൂല്യങ്ങളോടുള്ള അദ്ദേഹത്തിൻ്റെ വിയോജിപ്പ്; അനുസ്മരണവുമായി മുന്നോട്ട് പോകും: കെ. മുരളീധരൻ
logo

ന്യൂസ് ഡെസ്ക്

Last Updated : 24 Apr, 2025 12:22 PM

എഐസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച ശേഷം അദ്ദേഹം ബ്രിട്ടിഷ് ഭരണകർത്താക്കളുമായി അടുത്തു

KERALA


മലയാളിയായ സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനുമായ ചേറ്റൂർ ശങ്കരൻ നായരോട് ചില വിയോജിപ്പുകൾ കോൺഗ്രസിന് ഉണ്ടായിരുന്നുവെന്ന് കെ. മുരളീധരൻ. ഗാന്ധിയൻ മൂല്യങ്ങളോടുള്ള വിയോജിപ്പാണ് മറ്റ് പ്രസിഡന്റുമാർക്ക് നൽകുന്ന പരിഗണന ചേറ്റൂരിന് നൽകാത്തതിന് കാരണം. എഐസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച ശേഷം അദ്ദേഹം ബ്രിട്ടിഷ് ഭരണകർത്താക്കളുമായി അടുത്തു. വൈസ്രോയി കൗൺസിലിൽ അംഗമായിരുന്നു. ഗാന്ധിയുടെ ശക്തനായ വിശർശകനായിരുന്നു. നിസ്സഹകരണ സമരത്തെ ചേറ്റൂർ ശക്തമായി എതിർത്തിരുന്നുവെന്നും കെ. മുരളീധരൻ പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് നടന്ന ചേറ്റൂർ അനുസ്മരണ പരിപാടിയിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

എന്നാൽ ചേറ്റൂരിനെ ബിജെപിക്ക് വിട്ട് നൽകില്ലെന്നും കെ. മുരളീധരൻ വ്യക്തമാക്കി. അതിന് കാരണം അദ്ദേഹം വർഗീയ വാദിയായിരുന്നില്ല. യോജിപ്പും വിയോജിപ്പും നിലനിർത്തി അനുസ്മരണവുമായി മുന്നോട്ട് പോകും. ചരിത്രം വളച്ചൊടിക്കാൻ കഴിയില്ല. അതുകൊണ്ട് ഇനി എല്ലാ വർഷവും ഇത്തരം അനുസ്മരണ പരിപാടി നടത്തുമെന്നും കെ. മുരളീധരൻ. ചേറ്റൂരിന്റെ ചരമവാർഷിക ദിനത്തിൽ സാധാരണ പാലക്കാട് മാത്രമാണ് ചരമവാർഷികം സംഘടിപ്പിക്കാറുള്ളത്. എന്നാൽ ഇത്തവണ കെപിസിസി നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. കണ്ണൂരും തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തുമാണ് അനുസ്മരണ പരിപാടി നടത്തുന്നത്.


ALSO READ: കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തെത്തിയ ഏക മലയാളി; ചേറ്റൂർ ശങ്കരൻ നായർ ഓർമയായിട്ട് ഇന്നേക്ക് 91 വർഷം


പഹൽഗാമിൽ 28 പേർ മരിച്ചു കിടക്കുമ്പോഴാണ് എകെജി സെന്റർ ഉദ്ഘാടനം ചെയ്തത്. ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തതിന്റെ ദുഃഖാചരണം നടക്കുകയാണ്. ഇത് ഉദ്ഘാടനത്തിന് യോജിച്ച സമയമായിരുന്നോ എന്ന് പാർട്ടിയിലെ വിവരമുള്ളവർ ആലോചിക്കണമെന്നും കെ. മുരളീധരൻ പറഞ്ഞു. സർക്കാരിന്റെ വാർഷികാഘോഷ പരിപാടികൾ മാറ്റി വെച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം, ചേറ്റൂരിന്റെ അനുസ്മരണം കോൺഗ്രസ്‌ എല്ലാ വർഷവും നടത്താറുണ്ടെന്ന് കെ. സുധാകരൻ പറഞ്ഞു. ബിജെപി ആദ്യമായാണ് വരുന്നത്. അനുസ്മരണത്തെപ്പറ്റി തങ്ങളെ ബിജെപി പഠിപ്പിക്കണ്ട. രാജ്യത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയാത്ത നാണംകെട്ട സർക്കാരാണ് ഇന്ത്യ ഭരിക്കുന്നത്. പഹൽഗാമിലെ ആക്രമണത്തിൽ എന്ത് മറുപടിയാണ് പാകിസ്താന് നൽകാൻ കഴിഞ്ഞതെന്നും കെ. സുധാകരൻ ചോദിച്ചു.


ചേറ്റൂരിന്റെ ചരമവാർഷികത്തിന് മുന്നോടിയായി ഏപ്രിൽ 20ന് ചേറ്റൂരിൻ്റെ കുടുംബത്തെ കേന്ദ്രമന്ത്രി സുരേഷ്ഗോപി സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു സന്ദർശനം. പാലക്കാട് ചന്ദ്രനഗറിലും ഒറ്റപ്പാലത്ത് പാലാട്ട് റോഡിലെ തറവാട് വീട്ടിലുമാണ് സുരേഷ് ഗോപി ചെന്നത്. ഒറ്റപ്പാലത്ത് ചേറ്റൂരിന് സ്മാരകം നിർമിക്കാൻ സഹായിക്കുമെന്ന് സുരേഷ് ഗോപി കുടുംബത്തെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ ചേറ്റൂരിനെ കോൺഗ്രസ് അവഗണിച്ചെന്ന ആരോപണവുമായി കുടുംബവും രം​ഗത്തെത്തിയിരുന്നു. കോൺഗ്രസ് ദേശീയ അധ്യക്ഷനായ ഏക മലയാളിയായിട്ടും അവഗണിച്ചു. കേന്ദ്ര സർക്കാർ അർഹമായ ആദരവ് നൽകുമെന്നാണ് കരുതുന്നതെന്നും കുടുംബം പറഞ്ഞിരുന്നു.

KERALA
സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഒരു ഗഡു കൂടി വിതരണം ചെയ്യും; മെയ് മാസത്തില്‍ ലഭിക്കുക 3200 രൂപ
Also Read
user
Share This

Popular

KERALA
KERALA
സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഒരു ഗഡു കൂടി വിതരണം ചെയ്യും; മെയ് മാസത്തില്‍ ലഭിക്കുക 3200 രൂപ