AMMAയുടെ തലപ്പത്തേക്ക് പൃഥ്വിരാജ് പോകില്ലെന്നാണ് തൻ്റെ വിശ്വാസമെന്ന് നടി മല്ലിക സുകുമാരൻ പറഞ്ഞു
മല്ലിക സുകുമാരൻ
AMMAയുടെ തലപ്പത്തേക്ക് പൃഥ്വിരാജ് പോകില്ലെന്നാണ് തൻ്റെ വിശ്വാസമെന്ന് നടി മല്ലിക സുകുമാരൻ. AMMAയുടെ തുടക്കകാലത്ത് പല തെറ്റുകളും പറ്റിയിട്ടുണ്ട്. അന്ന് അത് ആദ്യം ചൂണ്ടികാട്ടിയത് സുകുമാരൻ ആണ്. ലീഗലായി ഒരോ പോയിൻ്റും നിരത്തി തിരുത്താൻ സുകുമാരൻ പറഞ്ഞതാണെന്നും അദ്ദേഹത്തിന്റെ മരണ ശേഷമാണ് അവർക്ക് ആ തെറ്റുകൾ മനസിലായതെന്നും മല്ലിക സുകുമാരൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നടി.
ഹേമാ കമ്മിറ്റി റിപ്പോർട്ട് കുടം തുറന്ന് ഭൂതത്തെ പുറത്ത് വിട്ടത് പോലെയായെന്ന് മല്ലിക സുകുമാരൻ പറഞ്ഞു. ഏഴ് കൊല്ലം മുമ്പ് ഒരു കുട്ടിക്ക് സംഭവിച്ച ദയനീയ സംഭവത്തിന് പിന്നാലെയാണ് ഹേമാ കമ്മിറ്റി വന്നത്. ആ കേസ് എവിടെ എത്തിയെന്ന് സർക്കാർ ആദ്യം പറയട്ടെയെന്നും, മൊഴികൾ നൽകിയവർ എന്ത് കൊണ്ട് കേസ് കൊടുക്കുന്നില്ലന്ന് അവർ തന്നെ പറയണമെന്നും മല്ലിക സുകുമാരൻ പറഞ്ഞു. 7 കൊല്ലം ആയി. പലരും സ്ത്രീകൾക്ക് സരംക്ഷണ വേണമെന്ന് പ്രസംഗിക്കാൻ തുടങ്ങിട്ട് എന്തായി. മൊഴികൾ നൽകിയവർ എന്ത് കൊണ്ട് കേസ് കൊടുക്കുന്നില്ലന്ന് അവർ തന്നെ പറയണം. ചാൻസിന് പോയപ്പോൾ ഒരുത്തൻ ശരി അല്ലന്ന് തോന്നിയാൽ അവിടെ നിർത്തണമെന്നും മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു
ALSO READ: 'ദുഃഖം ഒരു സമ്മാനമാണ്'; അമ്മയുടെ മരണത്തെ കുറിച്ച് ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡ്
AMMA സംഘടനയിൽ ഒരു പോലെ കൊണ്ടു പോകാൻ പാടാണ്. മിണ്ടാതിരുന്ന് കേൾക്കാൻ പറ്റിയവർക്കെ AMMAയിൽ പറ്റുകയുള്ളു. എനിക്ക് അത് പറ്റില്ല തെറ്റ് കണ്ടാൽ പറയും. കൈനീട്ടം എന്ന പേരിൽ കൊടുക്കുന്നതിലും പ്രേത്യക തൽപര്യം ഉണ്ട്. ചിലരെ മാറ്റി നിർത്തുന്നു. മാസം 15 ദിവസം വിദേശത്ത് വഴിവാടിന് പോകുന്നവർക്കും കൈ നീട്ടം കൊടുക്കുന്നുണ്ട്. എന്നാൽ മരുന്ന് വാങ്ങിക്കാൻ കാശ് ഇല്ലാത്ത പഴയ നടിമാർക്ക് കൊടുക്കു. പലർക്കും AMMAയിൽ ഇഷ്ടങ്ങൾ നടപ്പാക്കാൻ താൽപര്യം ഉണ്ട്. മോഹൻലാലിനോട് ചോദിച്ചിട്ടെ എല്ലാവരും കാര്യങ്ങൾ ചെയ്യുകയുള്ളുവെന്നും മല്ലിക സുകുമാരൻ അഭിപ്രായപ്പെട്ടു.