fbwpx
'പാര്‍ട്ടി നിര്‍ദേശ പ്രകാരമാണ് എല്ലാം ചെയ്തത്'; പെരിയ കേസ് പ്രതികളുമായി വേദി പങ്കിട്ടതില്‍ കോണ്‍ഗ്രസ് നേതാവ്
logo

ന്യൂസ് ഡെസ്ക്

Last Updated : 28 Dec, 2024 09:57 AM

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച എം.ടി. അനുസ്മരണ പരിപാടിയിലാണ് പെരിയ കേസിലെ പ്രതികള്‍ക്കൊപ്പം ബാബുരാജ് വേദി പങ്കിട്ടത്

KERALA


പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുമായി വേദി പങ്കിട്ടെന്ന ആരോപണത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ്. പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് പെരിയ ഇരട്ട കൊലപാതക കേസിലെ പ്രതികളുമായി വേദി പങ്കിട്ടതെന്ന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പെരിയ ഡിവിഷന്‍ മെമ്പറും യുഡിഎഫ് പാര്‍ലമെന്റി പാര്‍ട്ടി മെമ്പറുമായ അഡ്വക്കേറ്റ് ബാബുരാജ് ന്യൂസ് മലയാളത്തോട് പറഞ്ഞു. തികച്ചും ഔദ്യോഗികമായ പരിപാടിയാണെന്നാണ് ബാബുരാജിന്റെ വിശദീകരണം.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച എം.ടി. അനുസ്മരണ പരിപാടിയിലാണ് പെരിയ കേസിലെ പ്രതികള്‍ക്കൊപ്പം ബാബുരാജ് വേദി പങ്കിട്ടത്. കേസിലെ പതിനാലാം പ്രതി കെ. മണികണ്ഠന്‍, ഇരുപതാം പ്രതിയും മുന്‍ എംഎല്‍എയുമായ കെ.വി. കുഞ്ഞിരാമന്‍ എന്നിവര്‍ക്കൊപ്പമാണ് ബാബുരാജ് വേദി പങ്കിട്ടത്.

Also Read: പെരിയ ഇരട്ടക്കൊലപാതക കേസില്‍ വിധി ഇന്ന്


പെരിയ കേസില്‍ ആറ് വര്‍ഷത്തിനു ശേഷം ഇന്ന് വിധി വരാനിരിക്കുകയാണ്. മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമനും സിപിഎം നേതാക്കളും ഉള്‍പ്പെടെ 24 പ്രതികളാണ് കേസിലുള്ളത്. 2019 ഫെബ്രുവരി 17ന് വൈകുന്നേരും ആറിനും ഏഴരയ്ക്കുമിടയിലാണ് പെരിയ വില്ലേജിലെ കണ്ണാടിപാറ കല്ലിയോട്ട് വെച്ച് ശരത് ലാലും കൃപേഷും ക്രൂരമായി കൊലചെയ്യപ്പെടുന്നത്. കാസര്‍ഗോഡ് മൂന്നാട് കോളേജിലെ എസ്എഫ്‌ഐ - കെഎസ്‌യു തര്‍ക്കത്തില്‍ ഇടപെട്ടതാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഇരുവരെയും വകവരുത്താന്‍ സിപിഎം പ്രാദേശിക നേതൃത്വം തീരുമാനിച്ചതിന് പിന്നിലെന്നാണ് പ്രോസിക്യൂഷന്‍ കേസ്.


Also Read: പെരിയ കേസ് പ്രതികളുമായി വേദി പങ്കിട്ട് കോണ്‍ഗ്രസ് നേതാവ്; പങ്കെടുത്തത് കല്ല്യോട്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം


സിപിഎം പെരിയ മുന്‍ ഏരിയ സെക്രട്ടറി എ. പീതാംബരനാണ് കേസിലെ ഒന്നാം പ്രതി, ഉദുമ മുന്‍ എംഎൽഎ കെ.വി. കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, സിപിഎം നേതാക്കളായ രാഘവന്‍ വെളുത്തോളി, എന്‍. ബാലകൃഷ്ണന്‍, ഭാസ്‌കരന്‍ വെളുത്തോളി അടക്കം 24 പ്രതികള്‍. 

KERALA
എസ്. സതീഷ് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി
Also Read
user
Share This

Popular

KERALA
KERALA
ബിസിഎ ചോദ്യപേപ്പര്‍ ചോര്‍ച്ച; പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് കോളേജ് പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍