മരിച്ചത് കോട്ടയം സ്വദേശികളാണെന്നാണ് പ്രാഥമിക നിഗമനം
തമിഴ്നാട് തേനി പെരിയകുളത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. മരിച്ചത് കോട്ടയം സ്വദേശികളാണെന്നാണ് പ്രാഥമിക നിഗമനം. ഏർക്കാട്ടേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസുമായാണ് കാർ കൂട്ടിയിടിച്ചത്.
Also Read: പെരിയ ഇരട്ടക്കൊലപാതക കേസില്‍ വിധി ഇന്ന്
ടൂറിസ്റ്റ് ബസിൽ സഞ്ചരിച്ച 18 പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.