എമ്പുരാനെ ഒരു ചെറിയ സിനിമ എന്നാണ് പൃഥ്വിരാജ് വിശേഷിപ്പിക്കുന്നത്
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രമാണ് എമ്പുരാന്. മാര്‍ച്ച് 27ന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ 25 മിനിറ്റ് ഒരു ഹിന്ദി സിനിമ പോലെ ആയിരിക്കുമെന്നാണ് പൃഥ്വിരാജ് പറയുന്നത്. സിനിമയുടെ 35 ശതമാനവും ഹിന്ദിയിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. ഗലാട്ട ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
'ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള സിനിമയാണ് എമ്പുരാന്. സിനിമയുടെ 35 ശതമാനവും ചിത്രീകരിച്ചിരിക്കുന്നത് ഹിന്ദിയിലാണ്. ആദ്യത്തെ 20-25 മിനിറ്റ് എമ്പുരാന് ഒരു ഹിന്ദി സിനിമ പോലെ അനുഭവപ്പെടും', എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.
എമ്പുരാനെ ഒരു ചെറിയ സിനിമ എന്നാണ് പൃഥ്വിരാജ് വിശേഷിപ്പിക്കുന്നത്. അടുത്തിടെ നടന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചിലും പൃഥ്വിരാജ് ഇതേ കുറിച്ച് സംസാരിച്ചിരുന്നു. 'എമ്പുരാനെ ചുറ്റിപറ്റിയുള്ള ഹൈപ്പ് എനിക്ക് അറിയാവുന്നതാണ്. ഇത് മറ്റൊരു മെയിന്‍സ്ട്രീം സിനിമ മാത്രമാണെന്ന് കാണിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. പ്രേക്ഷകരും അത്തരത്തിലേ ഈ സിനിമയെ കാണാവൂ. തുറന്ന മനസോടെ വന്ന് സിനിമ കാണണം', എന്നാണ് പൃഥ്വിരാജ് ടീസര്‍ ലോഞ്ചില്‍ പറഞ്ഞത്.
അഭിമുഖത്തിലൂടെയും മറ്റ് പ്രമോഷന് പരിപാടികളിലൂടെയും എമ്പുരാന് എനിക്ക് പ്രമോട്ട് ചെയ്യാന്‍ സാധിക്കും. എങ്കിലും സിനിമയുടെ ഭാവിയിരിക്കുന്നത് പ്രേക്ഷകരുടെ കയ്യിലാണെന്നും പൃഥ്വിരാജ് പറഞ്ഞു.
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനില്‍ അബ്രാം ഖുറേഷി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിനും ടൊവിനോ തോമസിനും ഒപ്പം പൃഥ്വിരാജ് സുകുമാരന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മഞ്ജു വാര്യര്‍, സുരാജ് വെഞ്ഞാറമൂട്, അര്ജുന് ദാസ്, ഷറഫുദീന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുരാജ് വെഞ്ഞാറമൂട്, അര്ജുന് ദാസ്, ഷറഫുദീന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ എമ്പുരാനില്‍ അഭിനയിക്കുന്നുണ്ട്. ഇവര്‍ ലൂസിഫറിന്റെ ഭാഗമായിരുന്നില്ല.