fbwpx
അജിത്തിന്റെ ആക്ഷന്‍ ട്രീറ്റ്; പ്രേക്ഷകര്‍ കാത്തിരിക്കുന്ന വിടാമുയര്‍ച്ചിക്ക് പ്രത്യേകതകള്‍ ഏറെ
logo

ന്യൂസ് ഡെസ്ക്

Last Updated : 05 Feb, 2025 05:07 PM

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അജിത്തിന്റെ സിനിമ തിയേറ്ററിലേക്ക് എത്തുന്നത്

TAMIL MOVIE


നടന്‍ അജിത്ത് കുമാര്‍ കേന്ദ്ര കഥാപാത്രമാകുന്ന വിടാമുയര്‍ച്ചി ഫെബ്രുവരി 6ന് ആഗോള റിലീസിന് ഒരുങ്ങുകയാണ്. മഗിഷ് തിരുമേനി സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ലൈക്കയാണ്. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ ആവേശത്തോടെയാണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്. എല്ലാ അജിത്ത് കുമാര്‍ ചിത്രത്തിനും എന്തെങ്കിലും ഒക്കെ പ്രത്യേകതകള്‍ ഉണ്ടാകും. അതുപോലെ തന്നെയാണ് വിടാമുയര്‍ച്ചിയും.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അജിത്തിന്റെ സിനിമ തിയേറ്ററിലേക്ക് എത്തുന്നത്. 2023ല്‍ പുറത്തിറങ്ങിയ തുനിവാണ് അവസാനമായി റിലീസ് ചെയ്ത അജിത്ത് ചിത്രം. വിടാമുയര്‍ച്ചിക്ക് വേണ്ടി താരം 121 ദിവസമാണ് ഷൂട്ട് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. 1997ലെ ഹോളിവുഡ് ക്രൈം ത്രില്ലര്‍ ആയ ബ്രേക്ക്ഡൗണിന്റെ റീമേക്കാണ് വിടാമുയര്‍ച്ചി. കുര്‍ട്ട് റസല്‍ അഭിനയിച്ച ചിത്രത്തിന്റെ സംവിധായകന്‍ ജോനത്തന്‍ മോസ്റ്റോ ആണ്. പക്ഷെ തീര്‍ച്ചയായും മഗിഴ് തിരുമേനി സിനിമയില്‍ തമിഴ് പ്രേക്ഷകര്‍ക്ക് വേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. ഒരു ദിവസം നടക്കുന്ന കഥയാണ് ബ്രേക്ക്ഡൗണ്‍.

ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ് ആക്ഷന്‍ സീക്വന്‍സുകള്‍. അജിത്ത് ആക്ഷന്‍ സീക്വന്‍സും ബൈക്ക് സ്റ്റണ്ടുകളും ചെയ്യുന്നതില്‍ പ്രശസ്തനാണ്. അടുത്തിടെ താരം ഈ സിനിമയ്ക്ക് വേണ്ടി ആക്ഷന്‍ ചെയ്യുന്ന ഒരു ബിടിഎസ് രംഗം സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു. ഒരു കാറിന് പിന്നാലെ ചെയ്‌സ് ചെയ്ത് പോകുന്ന സീനും അതിലുണ്ടായിരുന്നു. അത് സിനിമയില്‍ വളരെ പ്രധാനപ്പെട്ട ഭാഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തൃഷയാണ് ചിത്രത്തിലെ നായിക എന്നത് മറ്റൊരു പ്രത്യേകതയാണ്. ഇരുവരും ഒരു പതിറ്റാണ്ടിന് ശേഷമാണ് സ്‌ക്രീനില്‍ ഒന്നിച്ചെത്തുന്നത്. രണ്ട് പേരും ഇതുവരെ നാല് സിനിമകളിലാണ് ഒന്നിച്ച് അഭിനയിച്ചിരിക്കുന്നത്. ഗൗതം വാസുദേവ് മേനോന്റെ യെന്നെ അറിന്താല്‍ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി അഭിനയിച്ചത്. ഇത് തൃഷയും അജിത്തും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണ്.

അനിരുദ്ധ് രവിചന്ദ്രരാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഇത് മൂന്നാം തവണയാണ് അനിരുദ്ധ് അജിത്തിന് വേണ്ടി ഗാനങ്ങള്‍ ഒരുക്കുന്നത്. വേദാളം, വിവേഗം എന്നീ ചിത്രങ്ങളിലാണ് ഇതിന് മുന്നെ ഇരുവരും ഒന്നിച്ചത്. അതേസമയം മഗിഴ് തിരുമേനിക്കൊപ്പം ആദ്യമായാണ് അജിത്ത് ഒരു സിനിമ ചെയ്യുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ ആകാംഷയോടെയാണ് സിനിമയ്ക്കായി കാത്തിരിക്കുന്നത്. സെല്‍വരാഘവന്‍, ഗൗതം വാസുദേവ് മേനോന്‍ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു മഗിഴ് തിരുമേനി.

WORLD
യുഎസ് സന്ദർശനത്തിനിടെ ട്രംപിന് 'സ്വർണ പേജർ' സമ്മാനിച്ച് നെതന്യാഹു; മൊസാദിലെ പേജർ ഓപ്പറേഷനെ പുകഴ്ത്തി US പ്രസിഡൻ്റ്
Also Read
user
Share This

Popular

NATIONAL
NATIONAL
ബിജെപിക്ക് മുൻതൂക്കം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ; ഡൽഹിയുടെ വിധി കാത്ത് മുന്നണികൾ