fbwpx
ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം; 19 പേർ കൊല്ലപ്പെട്ടു
logo

ന്യൂസ് ഡെസ്ക്

Last Updated : 11 Sep, 2024 09:50 AM

പലസ്തീനികൾ അഭയം പ്രാപിച്ച ഖാൻ യൂനിസിലെ അൽമവാസി പ്രദേശത്തെ ടെൻ്റ് ക്യാമ്പിലാണ് ആക്രമണമുണ്ടായത്

WORLD


ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം. ടെൻ്റ് ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരുമെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

തെക്കൻ ഗാസയിലെ സുരക്ഷിത മേഖലയിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. പലസ്തീനികൾ അഭയം പ്രാപിച്ച ഖാൻ യൂനിസിലെ അൽമവാസി പ്രദേശത്തെ ടെൻ്റ് ക്യാമ്പിലാണ് ആക്രമണമുണ്ടായത്. നിരവധി ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കുറഞ്ഞത് നാല് മിസൈൽ ആക്രമണമെങ്കിലും പ്രദേശത്ത് നടന്നതായാണ് വിലയിരുത്തൽ.

READ MORE: സുരക്ഷിത ഇടമില്ലാത്ത ഗാസ; അല്‍-മവാസിലെ അഭയാർഥി ടെന്‍റുകള്‍ക്ക് നേരെ ആക്രമണം; കൊല്ലപ്പെട്ടത് 40 പേർ

ആക്രമണം ഹമാസ് കമാൻഡ് ഓഫീസ് ലക്ഷ്യമാക്കിയുള്ളതായിരുമെന്നും സംശയിക്കുന്നുണ്ട്. ആക്രമണത്തിൽ ടെൻ്റ് ക്യാമ്പുകളിൽ 30 അടി വരെ ആഴത്തിലുള്ള ഗർത്തങ്ങൾ ഉണ്ടായതായി കണ്ടെത്തി. ഇതുവരെ കണ്ടെടുത്ത മൃതദേഹങ്ങൾ ആശുപത്രിയിലെത്തിച്ചു. കാണാതായവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേൽ - ഹമാസ് യുദ്ധം ആരംഭിച്ചതിന് പിന്നാലെ 40,000 പലസ്തീനികൾ ഗാസയിൽ കൊല്ലപ്പെട്ടതായാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.

READ MORE: സുഭദ്രയുടെ കൊലപാതകം:നിർണായക വിവരങ്ങൾ പുറത്ത്; കൊലപാതകം ആസൂത്രിതമോ?

KERALA
പരിശീലകരും സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെ 60 ലധികം പേര്‍ പീഡിപ്പിച്ചു; കായികതാരത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
Also Read
user
Share This

Popular

KERALA
KERALA
പത്തനംതിട്ടയില്‍ കായിക താരത്തെ പീഡിപ്പിച്ച കേസ്; ഒമ്പത് പേര്‍ കൂടി അറസ്റ്റില്‍; അറസ്റ്റിലായവരുടെ എണ്ണം 14 ആയി