fbwpx
പരിശീലകരും സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെ 60 ലധികം പേര്‍ പീഡിപ്പിച്ചു; കായികതാരത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 11 Jan, 2025 06:22 PM

സ്കൂളിലെ കൗൺസിലിങ്ങ് ടീച്ചറോടാണ് കുട്ടി വിവരം തുറന്നു പറയുന്നത്

KERALA


പത്തനംതിട്ടയിൽ കായിക താരത്തിന് ക്രൂര പീഡനം. പരിശീലകരും അയൽവാസികളും സഹപാഠികളുമുൾപ്പെടെ 60 ഓളം പേർ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി. പെൺകുട്ടിയുടെ പരാതിയിൽ പരിശീലകർ ഉൾപ്പെടെ പ്രതികളാകുമെന്നാണ് സൂചന. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 40ലധികം ആളുകൾ ഇപ്പോൾ അന്വേഷണ പരിധിയിൽ ഉണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രക്കാനം സ്വദേശികളായ സുബിന്‍, എസ്. സന്ദീപ്, വി.കെ. വിനീത്, കെ. അനന്ദു, അച്ചു ആനന്ദ് എന്നിവരാണ് അറസ്റ്റിലായത്.

സ്കൂളിലെ കൗൺസിലിങ്ങിനിടെ ടീച്ചറോടാണ് കുട്ടി വിവരം തുറന്നുപറയുന്നത്. ഈ മൊഴിയാണ് സിഡബ്ല്യുസിയുടേയും തുടർന്ന് പൊലീസിൻ്റെയും കൈയ്യിൽ എത്തുന്നത്. കായിക പരിശീലനത്തിന് എത്തിയപ്പോൾ  അധ്യാപകരും, പിന്നീട് സഹപാഠികളും തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് കുട്ടി മൊഴി നൽകി. കുട്ടിയുടെ നഗ്നചിത്രം പ്രചരിച്ചതിന് പിന്നാലെയാണ് കൂടുതൽ പേർ തേടിയെത്തിയത്. ഇവർ പെൺകുട്ടിയെ നിരന്തരം സമീപിക്കുകയും, പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിൽ വച്ച് പീഡിപ്പിച്ചുവെന്നും  മൊഴിയിൽ പറയുന്നു. 


ALSO READവീടിന് മുന്നിൽ വച്ച് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം; നോവായി കൃഷ്‌ണേന്ദു



കുട്ടിയുടെ അച്ഛൻ്റെ ഫോണിലായിരുന്നു ആളുകൾ വിളിച്ചിരുന്നതെന്നും പെൺകുട്ടി പറയുന്നു. കുട്ടിക്ക് ഇപ്പോൾ 18 വയസുണ്ട്. മൂന്നര കൊല്ലമായുള്ള പീഡന വിവരങ്ങളാണ് CWC വഴി പൊലീസിന് മുന്നിലെത്തിയത്. സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.


പെൺകുട്ടി ഉന്നയിച്ചത് ഗുരുതരമായ ആരോപണമാണ്. സംഭവത്തിൽ പൊലീസ് കർശന നിയമനടപടിയെടുക്കുമെന്ന് പൂർണമായി  വിശ്വസിക്കുന്നുവെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പ്രതികരിച്ചു. പ്രതികൾ എത്ര പേരായാലും കർശന നിയമ നടപടിയുണ്ടാകുമെന്നും അതിനുവേണ്ട പൂർണ പിന്തുണ പാർട്ടിയുടെ ഭാഗത്ത് നിന്നും  ഉണ്ടാകുമെന്നും രാജു എബ്രഹാം പറഞ്ഞു.

NATIONAL
"ഭീകര വിരുദ്ധ പോരാട്ടത്തിന് സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം"; തീരുമാനം പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന അടിയന്തര യോഗത്തില്‍
Also Read
user
Share This

Popular

KERALA
NATIONAL
മംഗളൂരുവിലെ ആള്‍ക്കൂട്ട ആക്രമണം: കൊല്ലപ്പെട്ടത് മലയാളിയെന്ന് സംശയം