ജയ്പൂർ പൊലീസ് സ്റ്റേഷനാണ് വികാരനിർഭരമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചത്
14 മാസം മുമ്പ് തട്ടിക്കൊണ്ടുപോയ രണ്ട് വയസുള്ള കുഞ്ഞിനെ വിട്ട് പിരിയാനാകാതെ കരഞ്ഞ പ്രതിയും, പ്രതിയെ കെട്ടിപിടിച്ച് കരയുന്ന കുഞ്ഞും. കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നുമെങ്കിലും സംഭവം സത്യമാണ്. ജയ്പൂർ പൊലീസ് സ്റ്റേഷനാണ് വികാരനിർഭരമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചത്.
ഈ ഓഗസ്റ്റ് 27 നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായ തനൂജ് ചാഹറിനെ അലിഗഡിൽ നിന്ന് ജയ്പൂർ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 2023 ജൂൺ 14 നാണ് വീടിന് പുറത്ത് നിന്ന് 11-മാസം പ്രായമുള്ള കുട്ടിയെ തനൂജ് തട്ടിക്കൊണ്ടുപോയത്. അന്നുമുതൽ ഇന്ന് വരെ 33 കാരനായ തനൂജും കുഞ്ഞും ഒന്നിച്ചാണ് താമസിച്ചിരുന്നത്.
ALSO READ: ബംഗാളില്‍ വീണ്ടും ആരോഗ്യപ്രവർത്തകയ്‌ക്ക് പീഡനം; സംഭവം നൈറ്റ് ഡ്യൂട്ടിക്കിടെ
ഉത്തർപ്രദേശ് പൊലീസിലെ ഹെഡ് കോൺസ്റ്റബിളായിരുന്ന താനൂജിനെ നേരത്തെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. കുട്ടിയെയും അമ്മയെയും തന്റെ കൂടെ താമസിപ്പിക്കണമെന്നതായിരുന്നു ഇവരുടെ ബന്ധു കൂടിയായ താനൂജിന്റെ ആഗ്രഹം. എന്നാൽ കുട്ടിയുടെ അമ്മയായ പൂനം ചൗധരി ഈ ആവശ്യം നിഷേധിച്ചതാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ കാരണമായത്.
14 മാസമാണ് ഇയാൾ കുഞ്ഞിനെ തനിക്കൊപ്പം നിർത്തിയത്. വൃന്ദാവനിലെ യമുനാ നദിക്ക് സമീപം സന്യാസി വേഷത്തിൽ ആയിരുന്നു പിന്നീടുള്ള കാലം ഇയാൾ കഴിഞ്ഞത്. അതേസമയം കുട്ടിയുടെ യഥാർഥ യഥാർത്ഥ പിതാവ് താനാണെന്ന് പ്രതി അവകാശപ്പെട്ടതായും ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ടതായും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ പൊലീസ് ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.