അയൽവാസിയായ ജയേഷാണ് പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്
ആലപ്പുഴയിൽ അയൽവാസിയുമായുള്ള തർക്കത്തെ തുടർന്ന് വീട്ടമ്മയെ ചുറ്റികയ്ക്ക് അടിച്ചുകൊന്ന സംഭവത്തിൽ ഒരു പ്രതി കീഴടങ്ങി.
അയൽവാസിയായ ജയേഷാണ് പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
ALSO READ: മദ്യപാനത്തിനിടെ തർക്കം; തൃശൂരിൽ യുവാവിനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി
അരൂക്കുറ്റി സ്വദേശി വനജയാണ് അയൽവാസിയുമായുള്ള തർക്കത്തെ തുടർന്ന് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ അയൽവാസികളായ വിജീഷും സഹോദരൻ ജയേഷും ഒളിവിൽ പോയിരുന്നു. മുൻപും ഇരുവരും തമ്മിൽ വാക്കുതർക്കങ്ങൾ നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞിരുന്നു.