നടനെതിരെ ശക്തമായ നടപടി എടുക്കും. നടനെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടി വരും. നിയമപരമായി നീങ്ങാനും ആലോചിക്കുന്നുണ്ടെന്നും സജി നന്ത്യാട്ട് പറഞ്ഞു.
നടി വിന്‍സി അലോഷ്യസിന്റെ പരാതിയില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട്. ഷൈന്‍ ടോം ചാക്കോയെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടി വരുമെന്നും സജി നന്ത്യാട്ട് പറഞ്ഞു.
നടിക്ക് ബുദ്ധിമുട്ടുണ്ടായെന്ന് പറയപ്പെടുന്ന സിനിമാ സെറ്റില്‍ വെച്ച് തന്നെ അവര്‍ പരാതി ഉന്നയിച്ചിരുന്നു. ആ സെറ്റില്‍ ഐസിസി ഉണ്ടായിരുന്നു. സംവിധായകര്‍ ഉള്‍പ്പെടെ ഇടപെട്ട് അന്ന് പ്രശ്‌നം പരിഹരിച്ചിരുന്നു. നടനെതിരെ ശക്തമായ നടപടി എടുക്കും. നടനെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടി വരും. നിയമപരമായി നീങ്ങാനും ആലോചിക്കുന്നുണ്ടെന്നും സജി നന്ത്യാട്ട് പറഞ്ഞു.
ആരോപണ വിധേയനായ നടനെതിരെ മുമ്പും വാക്കാല്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ലഹരി വിഷയത്തില്‍ ആര് പരാതി നല്‍കിയാലും നടപടി എടുക്കും. വസ്ത്രം മാറാന്‍ താന്‍ സഹായിക്കാം എന്ന് നടന്‍ പരാതിക്കാരിയോട് പറഞ്ഞതായും ബോഡി ഷെയ്മിങ് നടത്തിയതായും സജി നന്ത്യാട്ട് പറഞ്ഞു.
പരാതി പരിശോധിക്കാന്‍ AMMA അന്വേഷണ കമ്മീഷനെ നിയോഗിച്ചു. അതേസമയം ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനയ്ക്കിടെ ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. വിന്‍സിയുടെ വെളിപ്പെടുത്തലില്‍ എക്സൈസും അന്വേഷണം നടത്തും.
സിനിമ സെറ്റില്‍ തനിക്കെതിരെ മോശമായി പെരുമാറിയ നടന്‍ ഷൈന്‍ ടോം ചാക്കോയാണെന്ന് വിന്‍സി അലോഷ്യസ് ഫിലിം ചേംബറിനും ഐസിസിക്കും AMMAയ്ക്കും നല്‍കിയ പരാതിയില്‍ തുറന്ന് പറഞ്ഞിരുന്നു. സൂത്രവാക്യം എന്ന സിനിമ സെറ്റില്‍ വെച്ചാണ് തന്നോട് മോശമായി പെരുമാറിയതെന്നും പരാതിയില്‍ പറയുന്നു. പിന്നാലെ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് സിനിമ സംഘടനകള്‍. ഷൈന്‍ ടോം ചാക്കോയെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടി വരുമെന്ന് ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞു.
വിന്‍സി കൂടി തയ്യാറായാല്‍ പരാതി പൊലീസിന് നല്‍കും. ആരോപണ വിധേയനായ നടനെതിരെ മുമ്പും വാക്കാല്‍ പരാതികള്‍ ലഭ്യമായിട്ടുണ്ട്. ലഹരി വിഷയത്തില്‍ ആര് പരാതി നല്‍കിയാലും നടപടി എടുക്കുമെന്നും സജി നന്ത്യാട്ട് പറഞ്ഞു.
വിഷയത്തില്‍ AMMA യും നടപടികളിലേയ്ക്ക് കടന്നു. പരാതി പരിശോധിക്കാന്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. താരങ്ങളായ അന്‍സിബ, വിനു മോഹന്‍, സരയു എന്നിവരാണ് അന്വേഷണം നടത്തുക. സൂത്രവാക്യം സിനിമയുടെ അണിയറ പ്രവര്‍ത്തകരുമായി അന്വേഷണ കമ്മീഷന്‍ സംസാരിക്കും. നടിക്ക് പിന്തുണയുമായി വുമണ്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്ത് എത്തി. വിന്‍സി ആലോഷ്യസിന്റെ ആത്മധൈര്യത്തെ അഭിവാദ്യങ്ങളോടെ സ്വീകരിക്കുന്നുവെന്ന് ഡബ്ല്യുസിസി പറഞ്ഞു.
അതേസമയം ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടലില്‍ നിന്നും നടന്‍ ഷൈന്‍ ടോം ചാക്കോ ഇറങ്ങി ഓടി. ഇന്നലെ രാത്രിയാണ് സംഭവം. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനയ്ക്കിടെ നടന്‍ ഇറങ്ങി ഓടിയത്.
ഷൈനിന്റെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംസ്ഥാനത്താകെ ലഖരിക്കെതിരായ ക്യാമ്പയിനുകള്‍ ശക്തമാകുന്ന സമയത്ത് സിനിമ മേഖലയില്‍ നിന്ന് ഉയരുന്ന വെളിപ്പെടുത്തല്‍ പോലീസും ഗൗരവമായാണ് കാണുന്നത്.