fbwpx
ലാപതാ ലേഡീസ് പുറത്ത്; ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ ഇടംനേടാനായില്ല
logo

ന്യൂസ് ഡെസ്ക്

Posted : 18 Dec, 2024 08:35 AM

BOLLYWOOD


2025 ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കാനാകാതെ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ലാപതാ ലേഡീസ്. കിരണ്‍ റാവു സംവിധാനം ചെയ്ത ചിത്രം മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ വിഭാഗത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

പത്ത് ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന ചുരുക്കപ്പട്ടികയില്‍ ലാപതാ ലേഡീസിന് ഇടംപിടിക്കാനായില്ല. കഴിഞ്ഞ ദിവസമാണ് അക്കാദമി മത്സര രംഗത്തുള്ള ചിത്രങ്ങളുടെ ചുരുക്കപ്പട്ടിക പുറത്തുവിട്ടത്. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, കിന്‍ഡ്‌ലിങ് പിക്‌ചേര്‍സ്, ജിയോ സ്റ്റുഡിയോ എന്നിവയുടെ ബാനറിലാണ് ലാപതാ ലേഡീസിന്റെ നിര്‍മാണം. ഈ വര്‍ഷം മാര്‍ച്ച് 1 നായിരുന്നു ചിത്രം റിലീസ് ചെയ്തത്.

Also Read: 'കുമാർ സാഹ്നി എന്ന പ്രതിഭയെ അനുസ്മരിച്ചത് കേരളത്തിൻ്റെ വലിയ മനസ്': സയീദ് അക്തർ മിർസ


തിയേറ്റര്‍ റിലീസില്‍ വലിയ ചലനങ്ങളുണ്ടാക്കാതിരുന്ന ചിത്രം ഒടിടിയില്‍ എത്തിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. നിതാന്‍ഷി ഗോയല്‍, പ്രതിഭ റാണ്ട, സ്പര്‍ഷ് ശ്രീവാസ്തവ, രവി കിഷന്‍, ഛായ കദം എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചത്. നവവധുമാരായ രണ്ട് യുവതികളെ കേന്ദ്രീകരിച്ച് കഥ പറയുന്ന ചിത്രം, ഇന്ത്യയില്‍ സ്ത്രീകളുടെ അവസ്ഥകളും പുരുഷകേന്ദ്രീകൃത സമൂഹം എങ്ങനെ സ്ത്രീകളുടെ ജീവിതത്തില്‍ കൈകടത്തുന്നുവെന്നുമാണ് നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്നത്.

ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായതോടെ, ആമിര്‍ ഖാനും കിരണ്‍ റാവുവും ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളും ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ലണ്ടനില്‍ അടുത്തിടെ സ്‌ക്രീനിങ്ങും നടന്നിരുന്നു. അന്താരാഷ്ട്ര വേദികളില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായി, 'ലോസ്റ്റ് ലേഡീസ്' എന്ന പേരില്‍ പുതിയ പോസ്റ്ററും അവതരിപ്പിച്ചിരുന്നു. ഹിന്ദി വാക്കായ 'ലാപതാ'യുടെ ഇംഗ്ലീഷ് പരിഭാഷയാണ് 'ലോസ്റ്റ്'.

Also Read: ഇനി സംവിധാനത്തിൽ ശ്രദ്ധിക്കണം; പാട്ടെഴുത്തില്‍ നിന്ന് ഇടവേളയെടുക്കുന്നുവെന്ന് മുഹ്‌സിന്‍ പരാരി


ആമിര്‍ ഖാന്‍ പ്രധാന വേഷത്തിലെത്തിയ ലഗാന്‍ ആണ് ഓസ്‌കാര്‍ പട്ടികയില്‍ ഇടംനേടിയ അവസാന ഇന്ത്യന്‍ സിനിമ. 2002 ലെ ഓസ്‌കാറിനായി മികച്ച അന്താരാഷ്ട്ര സിനിമാ വിഭാഗത്തിലെ നോമിനേഷനില്‍ അവസാന അഞ്ച് ചിത്രങ്ങളില്‍ ലഗാനും ഉള്‍പ്പെട്ടിരുന്നു. 1988 ല്‍ പുറത്തിറങ്ങിയ സലാം ബോംബെ, 1957 ല്‍ പുറത്തിറങ്ങിയ മദര്‍ ഇന്ത്യ എന്നിവയാണ് ഇതിനു മുമ്പ് ഓസ്‌കാര്‍ പട്ടികയില്‍ ഇടംനേടിയ മറ്റ് ഇന്ത്യന്‍ സിനിമകള്‍.

NATIONAL
റിലീസ് ദിവസം താരങ്ങള്‍ക്ക് തീയേറ്ററുകളിൽ വിലക്ക്; പ്രത്യേക സെലിബ്രിറ്റി ഷോകളും നിരോധിക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍
Also Read
user
Share This

Popular

NATIONAL
WORLD
കല്ലും, തക്കാളികളും വലിച്ചെറിഞ്ഞു, സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തു; അല്ലു അര്‍ജുന്റെ വീടിന് നേരെ ആക്രമണം