ഫെബ്രുവരി 8 നാണ് കുട്ടിയെ കാണാനില്ലെന്ന് കുടുംബം മാബ്ബി പൊലീസിൽ പരാതി നൽകിയത്
ബീഹാറിൽ മരിച്ചുവെന്ന് സ്ഥിരീകരിച്ച 17കാരൻ 70 ദിവസത്തിന് ശേഷം തിരികെയെത്തി. ഫെബ്രുവരി 8 ന് കുട്ടിയെ കാണാനില്ലെന്ന് കുടുംബം മാബ്ബി പൊലീസിൽ പരാതി നൽകിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 26ന് റെയിൽവേ ട്രാക്കിൽ നിന്നും ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും, കുട്ടി ട്രെയിൻ തട്ടി മരിച്ചുവെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ട്രെയിൻ തട്ടി മരിച്ചതിനെ തുടർന്ന് കുടുംബത്തിന് സർക്കാരിൽ നിന്നും 4 ലക്ഷം രൂപ ധനസഹായവും ലഭിച്ചു.
ഇതിനു പിന്നാലെയാണ് ഒരു സംഘം ആളുകൾ ചേർന്ന് തന്നെ തട്ടിക്കൊണ്ടു പോയതാണെന്ന് വെളിപ്പെടുത്തലുമായി കുട്ടി എത്തിയത്. ക്രിക്കറ്റ് കളിച്ച് കൊണ്ടിരിക്കുമ്പോൾ പരിചയമില്ലാത്ത ചിലർ വന്ന് തൻ്റെ വായയിൽ തുണി തിരുകി വച്ചെന്നും പിന്നീട് തനിക്ക് ഒന്നും ഓർമയില്ലെന്നും പറഞ്ഞു.
കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് തന്നെ നേപ്പാളിലേക്ക് തട്ടിക്കൊണ്ടു പോയതാണ് എന്ന് മനസിലായത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും യഥാർത്ഥത്തിൽ സംസ്കരിച്ച വ്യക്തിയെ തിരിച്ചറിയാൻ ശ്രമിക്കുകയാണെന്നും ദർഭംഗ എസ്ഡിപിഒ അമിത് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.