fbwpx
"സഞ്ജുവിൻ്റെ പ്രകടനം ടോപ് ഗിയറിലെത്താനുണ്ട്, അതിന് വേണ്ടി കാത്തിരിക്കുകയാണ്"
logo

ന്യൂസ് ഡെസ്ക്

Posted : 10 Nov, 2024 07:57 PM

സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ഡിവില്ലിയേഴ്‌സ് സഞ്ജു സാംസണിന്റെ തകർപ്പൻ സെഞ്ചുറിയെ വിലയിരുത്തിയത്

CRICKET


ഡർബനിലെ ആദ്യ ടി20യിൽ മലയാളി താരം സഞ്ജു സാംസൺ ഗിയര്‍ ഒന്നുകൂടി ഉയര്‍ത്തിയെന്ന് ദക്ഷിണാഫ്രിക്കയുടെ മുൻ ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സ്. "എല്ലാ ഫോര്‍മാറ്റുകള്‍ക്കും വേണ്ടി സഞ്ജുവിന്റെ ഈ പ്രകടനം സെലക്ടര്‍മാര്‍ കാണുന്നുണ്ടെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അദ്ദേഹം എല്ലാ ഫോര്‍മാറ്റുകളിലും കളിക്കുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്," ഡിവില്ലിയേഴ്‌സ് പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവേ ആയിരുന്നു ഡിവില്ലിയേഴ്‌സ് സഞ്ജു സാംസണിന്റെ തകർപ്പൻ സെഞ്ചുറിയെ വിലയിരുത്തിയത്.

"വളരെയധികം സ്‌പെഷ്യലായിട്ടുള്ള താരമാണ് സഞ്ജു. എല്ലാ ഫോര്‍മാറ്റുകളിലും കളിക്കാനുള്ള കഴിവ് സഞ്ജുവിനുണ്ട്. മാത്രമല്ല ലോകത്തിൻ്റെ ഏത് ഭാഗത്തും, ഏത് സാഹചര്യങ്ങളിലും നന്നായി കളിക്കാനുള്ള കഴിവ് സഞ്ജുവിനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഗൗതം ഗംഭീര്‍, വി വി എസ് ലക്ഷ്മണ്‍, റയാന്‍ ടെന്‍ ഡുഷാറ്റെ, മോണി മോര്‍ക്കല്‍ എന്നിവരെ അനാദരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ സഞ്ജുവിന്റെ മിന്നും ഫോമിന് പിന്നില്‍ ഇവരാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല," ഡിവില്ലിയേഴ്‌സ് പറഞ്ഞു.


ALSO READ: സഞ്ജു സാംസൺ ഡർബനിൽ മറികടന്ന ടി20യിലെ നിർണായക നാഴികക്കല്ലുകൾ


"സഞ്ജുവിന്റെ ഇപ്പോഴത്തെ ഫോമിന് കാരണം മറ്റൊന്നാണ്. അദ്ദേഹം കരിയറില്‍ വളരെ പക്വതയുള്ള ഒരു പോയിൻ്റിലെത്തി എന്നാണ് എനിക്ക് തോന്നുന്നത്. അക്കാര്യം സഞ്ജു തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. സഞ്ജുവിന്റെ ഇപ്പോഴത്തെ പ്രകടനം നമ്മള്‍ ആരാധകര്‍ക്ക് വളരെ ആവേശമാണ്. സഞ്ജുവിന് കളിയില്‍ ഇനിയും ഒരു ഗിയര്‍ കൂടി ഉയരാനുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഒരു ആറാം ഗിയര്‍. അതിന് വേണ്ടി കാത്തിരിക്കുകയാണ് ഞാന്‍," ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.


KERALA
'നവകേരളത്തിൻ്റെ വിജയമുദ്രകൾ'; ഒൻപത് വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് സംസ്ഥാന സർക്കാരിൻ്റെ ലഘുലേഖ
Also Read
user
Share This

Popular

KERALA
IPL 2025
'നവകേരളത്തിൻ്റെ വിജയമുദ്രകൾ'; ഒൻപത് വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് സംസ്ഥാന സർക്കാരിൻ്റെ ലഘുലേഖ