അറസ്റ്റ് ചെയ്താല്‍ വിചാരണ കോടതിയിൽ ഹാജരാക്കി ഉപാധികളോടെ വിട്ടയക്കണമെന്നാണ് സുപ്രീം കോടതി നർദേശം
ബലാത്സംഗ കേസിൽ ഹാജരാകാൻ സന്നദ്ധത അറിയിച്ച് നടൻ സിദ്ദീഖ് അന്വേഷണ സംഘത്തിന് കത്ത് നൽകി. മൊഴി രേഖപ്പെടുത്താനായി സിദ്ദീഖിന് നോട്ടീസ് നൽകുന്ന കാര്യത്തിൽ അന്വേഷണ സംഘം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടിയിട്ടുണ്ട്. അടുത്ത ആഴ്ച നോട്ടീസ് നൽകിയേക്കും.
Also Read: അഭിമുഖം ഗുണകരമായത് ബിജെപിക്ക്; മുഖ്യമന്ത്രി പ്രതിനിധീകരിക്കുന്നത് ഇടതുപക്ഷത്തെ തന്നെയോ? വിമര്‍ശനവുമായി രിസാല
നടിയുടെ പരാതിയിൽ, തിരുവനന്തപുരം മ്യൂസിയം പൊലീസ് ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതോടെ നടൻ സിദ്ദീഖ് ഒളിവിൽ പോയിരുന്നു. ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം തേടാൻ ശ്രമിച്ചെങ്കിലും കോടതിയിൽ നിന്നും അനുകൂല വിധി ലഭിച്ചില്ല. ഇതിനിടെ പ്രത്യേക അന്വേഷണ സംഘം സിദ്ദീഖിനായി വ്യാപക തെരച്ചിൽ നടത്തുകയും ലുക്ക് ഔട്ട് നോട്ടീസടക്കം പുറപ്പെടുവിക്കുകയും ചെയ്തു.
ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച സിദ്ദീഖിന് രണ്ടാഴ്ചത്തേക്ക് ഇടക്കാല മുൻകൂർ ജാമ്യം ലഭിച്ചു. അറസ്റ്റ് ചെയ്താല്‍ വിചാരണ കോടതിയിൽ ഹാജരാക്കി ഉപാധികളോടെ വിട്ടയക്കണമെന്നാണ് സുപ്രീം കോടതി നർദേശം. അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പിച്ചതോടെ സിദ്ദീഖ് ഒളിവ് ജീവിതം അവസാനിപ്പിച്ച് അഭിഭാഷകൻ ബി. രാമൻ പിള്ളയെ കാണാൻ കൊച്ചിയിലെത്തിയിരുന്നു. തുടർന്നാണ് താൻ ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധനാണെന്ന് ചൂണ്ടികാട്ടി അന്വേഷണ സംഘത്തിന് കത്ത് നൽകിയത്.
Also Read: മഞ്ചേശ്വരം കോഴക്കേസ്: കെ. സുരേന്ദ്രന്‍ കുറ്റവിമുക്തന്‍; എല്ലാ പ്രതികളേയും വെറുതെ വിട്ടു
എന്നാൽ കത്ത് ലഭിച്ചിട്ടും സിദ്ദീഖിന് നോട്ടീസ് നൽകാനോ ചോദ്യം ചെയ്യലിന് വിളിപ്പിക്കാനോ അന്വേഷണ സംഘം തയാറായിട്ടില്ല. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാൽ വിട്ടയക്കേണ്ടിവരുമോയെന്നതിലാണ് അന്വേഷണ സംഘം നിയമപോദേശം തേടിയത്. അന്വേഷണം നീണ്ടുപോകുമെന്നതിനാൽ പൊലീസ് സിദ്ദീഖിനെ ചോദ്യം ചെയ്തേക്കും. അറസ്റ്റ് രേഖപ്പെടുത്തണമോയെന്ന കാര്യം നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുക.