fbwpx
സിസ്‌റ്റൈന്‍ ചാപ്പലില്‍ നിന്നും വെളുത്ത പുക ഉയരുന്നതോടെ ആ പ്രഖ്യാപനമുണ്ടാകും; പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിങ്ങനെ
logo

ന്യൂസ് ഡെസ്ക്

Last Updated : 21 Apr, 2025 07:12 PM

പോപ്പിന്റെ മരണം വിശ്വാസികള്‍ അറിയുന്നത് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിലാപ മണിമുഴക്കത്തിലൂടെയാണ്. മാര്‍പ്പാപ്പ ജീവിച്ച ഓരോ വര്‍ഷത്തെയും അടയാളപ്പെടുത്തി മണി മുഴങ്ങും.

WORLD


സങ്കീര്‍ണമായ ചടങ്ങുകള്‍ക്ക് ശേഷമാണ് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുക. പോപ്പിന്റെ മരണശേഷം 20 ദിവസങ്ങള്‍ക്കുള്ളില്‍ കോണ്‍ക്ലേവ് ആരംഭിക്കും. പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കും. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പരിഷ്‌കരണങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകുമോ എന്നതാണ് മൗലികമായി ഉയരുന്ന ചോദ്യം.

കാര്‍മെലങ്കോ കര്‍ദിനാള്‍ പാപ്പയുടെ നെറ്റിയില്‍ വെള്ളിച്ചുറ്റിക കൊണ്ട് തട്ടി, മാമോദീസ പേര് വിളിച്ചിട്ടും ഉണരാത്തതോടെ മഹായിടയന്‍ മരിച്ചെന്ന് വത്തിക്കാന്റെ ക്രമപ്രകാരം പ്രഖ്യാപിക്കപ്പെടും. ചട്ടം അനുസരിച്ച് ലാത്തിന്‍ ഭാഷയില്‍ മരണം പ്രഖ്യാപിക്കുകയും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ മാര്‍പാപ്പ ധരിക്കുന്ന, വലിയ മുക്കുവന്റെ മുദ്രാമോതിരം പ്രതീകാത്മകമായി നശിപ്പിച്ചു. സാധാരണ മരണം സംഭവിച്ച മുറിയിലാണ് ആദ്യ സംസ്‌കാര ചടങ്ങുകള്‍ നടക്കേണ്ടത്. എന്നാല്‍ കഴിഞ്ഞ ഏപ്രിലില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ കൊണ്ടുവന്ന ഭേദഗതി പ്രകാരം, വത്തിക്കാനിലെ സ്വകാര്യ കപ്പേളയിലായിരിക്കും ഈ ചടങ്ങുകള്‍ നടക്കുക. തുടര്‍ന്ന് തുറന്ന മഞ്ചത്തില്‍ മൃതദേഹം സെന്റ് പീറ്റേഴ്സ് ബസലിക്കയിലേക്ക് കൊണ്ടുവരും.

ഇത്തവണ മൂന്ന് തട്ടുള്ള ശവപ്പെട്ടി ഉണ്ടാകില്ല. പകരം സിങ്ക് ലൈനിങ്ങുള്ള സൈപ്രസ് മരത്തിന്റെ പെട്ടി മാത്രമാകും. മാര്‍പ്പാപ്പയുടെ ജീവിതം അടയാളപ്പെടുന്നുന്ന ആയിരം വരികളുള്ള 'റോജിറ്റോ' എന്ന് പേരുള്ള ലോഹചുരുളും പെട്ടിയില്‍ അടക്കം ചെയ്യും.


ALSO READ: "അദ്ദേഹം അന്ത്യയാത്രയ്ക്കുള്ള ഒരുക്കത്തിലാണെന്ന് തോന്നി"; മാർപാപ്പയുമായുള്ള അവസാന കൂടിക്കാഴ്ച ഓർത്തെടുത്ത് വാൻസ്; അനുശോചനവുമായി ലോകനേതാക്കൾ


പോപ്പിന്റെ മരണം വിശ്വാസികള്‍ അറിയുന്നത് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിലാപ മണിമുഴക്കത്തിലൂടെയാണ്. മാര്‍പ്പാപ്പ ജീവിച്ച ഓരോ വര്‍ഷത്തെയും അടയാളപ്പെടുത്തി മണി മുഴങ്ങും. ഈ ചടങ്ങുകളോടെ വത്തിക്കാന്റെ സിംഹാസനം ശൂന്യമായിരിക്കുന്നു എന്നര്‍ഥം വരുന്ന സേദെ വെക്കന്റ് എന്ന ദുഖാചരണ കാലത്തിലേക്ക് പ്രവേശിക്കും. പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കപ്പെടുന്നതു വരെ പോപ്പിന്റെ മുറി പൂട്ടിയിരിക്കും. മരണം കഴിഞ്ഞ് നാലുമുതല്‍ ആറുദിവസത്തിനകം മാര്‍പ്പാപ്പയുടെ സംസ്‌കാരചടങ്ങുകള്‍ നടക്കും. ശവസംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക കാര്‍ഡിനല്‍സ് തിരുസംഘത്തിന്റെ തലവനാണ്. നിലവിലെ ഡീന്‍ കര്‍ദ്ദിനാള്‍ ജിയോവന്നി ബാറ്റിസ്റ്റ റീയാണ്.

ശവസംസ്‌കാരത്തിനുശേഷം, കോണ്‍ക്ലേവിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. പോപ്പിന്റെ മരണശേഷം 15-20 ദിവസങ്ങള്‍ക്കുള്ളില്‍ കോണ്‍ക്ലേവ് സാധാരണയായി ആരംഭിക്കും. പാപ്പല്‍ കോണ്‍ക്ലേവില്‍ 80 വയസ്സിന് താഴെയുള്ള കര്‍ദിനാള്‍മാര്‍ക്ക് വോട്ടവകാശം ഉണ്ടാകും. ബാഹ്യ സ്വാധീനം ഉണ്ടാകാതിരിക്കാന്‍ സിസ്‌റ്റൈന്‍ ചാപ്പലിലെ അടച്ചിട്ട മുറിയിലാകും കര്‍ദിനാള്‍ ഉണ്ടാകുക. നിലവിലെ 252 കര്‍ദ്ദിനാള്‍മാരില്‍, 138 ഇലക്ടറുകളാണ് ഉള്ളത്. ഇന്ത്യയില്‍ നിന്ന് നാല് കര്‍ദിനാള്‍ ഇലക്ടറുകള്‍ ഉണ്ട്. ജോര്‍ജ് കൂവക്കാട്, ആന്റണി പൂലെ, ഫിലിപ്പ് പെരാവോ നേരി, ക്ലിമ്മീസ് ബാവ എന്നിവര്‍ക്കാണ് വോട്ടവകാശം ഉള്ളത്. ജോര്‍ജ് കൂവക്കാടിന് വോട്ടവകാശം ഉള്ളതിനാല്‍ സിറോ മലബാര്‍ സഭ തലവന്‍ റാഫേല്‍ തട്ടിലിന് വോട്ടവകാശമില്ല.


ALSO READ: ലോക മനസാക്ഷിയുടെ ശബ്ദം; അധികാരത്തിന്റെ കാഴ്ചപ്പാടുകളെ മാറ്റാന്‍ ശ്രമിച്ച വിപ്ലവകാരിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ: ഫാ. പോള്‍ തേലക്കാട്ട്


മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടും വരെ വോട്ടെടുപ്പ് നടക്കും. 34-ാം റൗണ്ടിന് ശേഷം രണ്ട് സ്ഥാനാര്‍ഥികള്‍ മാത്രമാണ് ഉണ്ടാവുക. ഒരു ദിവസം നാല് ബാലറ്റുകള്‍ വരെ ഉണ്ടാകാം. ഓരോ വോട്ടെടുപ്പിനു ശേഷവും ബാലറ്റുകള്‍ കത്തിക്കും. പരാജയപ്പെടുന്ന ഓരോ വോട്ടെടുപ്പിന് ശേഷവും, സിസ്‌റ്റൈന്‍ ചാപ്പലില്‍ നിന്ന് കറുത്തപുക ഉയരും. വെളുത്ത പുക എന്നാല്‍ ഒരു പുതിയ മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടു എന്നാണ് അതിനര്‍ഥം. ചില രാസ മിശ്രിതങ്ങള്‍ കത്തിച്ചാണ് നിറവ്യത്യാസം സൃഷ്ടിക്കുന്നത്. തിരഞ്ഞെടുപ്പ് പൂര്‍ത്തിയായാല്‍ സെന്റ് പീറ്റേഴ്സ് സ്‌ക്വയറിന് അഭിമുഖമായുള്ള ബാല്‍ക്കണിയില്‍ വെച്ച് സീനിയര്‍ കര്‍ദ്ദിനാള്‍ പുതിയ മാര്‍പ്പാപ്പയെ പരിചയപ്പെടുത്തും. എന്നിട്ട് പ്രഖ്യാപിക്കും ഹാബെ ബൂസ് പാപ്പ.

KERALA
തൃശൂരിൽ മൂന്ന് വയസുകാരിയുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നെന്ന് ആരോപണം; അന്വേഷണം ആരംഭിച്ച് പൊലീസ്
Also Read
user
Share This

Popular

KERALA
WORLD
എരുമേലി നഗരത്തിൽ സംഘർഷമുണ്ടാക്കിയ പ്രതിയെ സ്റ്റേഷനിലെത്തിച്ച് ക്രൂരമായി തല്ലിചതച്ച് പൊലീസ്; മർദന ദൃശ്യങ്ങൾ പുറത്ത്