നാവികസേന പുഴയിൽ മാർക്ക് ചെയ്ത് നൽകിയ സിപി4 എന്ന പോയിൻ്റിലാണ് ഇന്ന് തെരച്ചിൽ നടക്കുന്നത്
ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിലിൽ ലോറിയുടെ എഞ്ചിൻ കണ്ടെത്തി. ടാറ്റ ലോറിയുടെ എഞ്ചിനാണ് കണ്ടെത്തിയത്. എഞ്ചിൻ പുറത്തെടുത്തു.
READ MORE: CP4 ൽ ഇറങ്ങാൻ ഈശ്വർ മാൽപ്പെയ്ക്ക് അനുമതിയില്ല, ഇനിയും തടഞ്ഞാൽ ഷിരൂർ വിടുമെന്ന് മാൽപ്പെ
നാവികസേന പുഴയിൽ മാർക്ക് ചെയ്ത സിപി4 എന്ന പോയിൻ്റിനെ കേന്ദ്രീകരിച്ചാണ് ഇന്ന് തെരച്ചിൽ നടക്കുന്നത്. നേരത്തെ പുഴയിൽ നിന്നും ലോഹഭാഗങ്ങൾ കണ്ടെത്തിയിരുന്നു. ലോറിയുടെ എഞ്ചിൻ്റെ റേഡിയേറ്റർ തണുപ്പിക്കുന്ന ചെറിയ കൂളിംഗ് ഫാനാണ് കണ്ടെത്തിയത്. ഡ്രഡ്ജർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. എന്നാൽ ഇത് അർജുൻ്റെ ലോറിയുടേത് അല്ലെന്ന് വാഹന ഇടമ മനാഫ് സ്ഥിരീകരിച്ചിരുന്നു.
READ MORE: അൻവറിനെ ക്ഷണിച്ചത് അറിഞ്ഞിട്ടില്ല; നിലമ്പൂർ മണ്ഡലം പ്രസിഡൻ്റിനെ തള്ളി പി.കെ. കുഞ്ഞാലിക്കുട്ടി
റഡാർ, സോണാർ പരിശോധനകളിൽ സിഗ്നലുകൾ ലഭിച്ച സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഡ്രഡ്ജർ ഇന്ന് പരിശോധന നടത്തുന്നത്. നേവി നടത്തിയ സോണാർ പരിശോധനയിൽ സിഗ്നൽ കണ്ടെത്തിയ ഭാഗത്താണ് മണ്ണ് നീക്കിയുള്ള തെരച്ചിൽ നടത്തുന്നത്. ഈശ്വർ മാൽപ്പെയ്ക്ക് CP4 ൽ ഇറങ്ങാനുള്ള അനുമതി നിഷേധിച്ചിരിക്കുകയാണ്. മറ്റൊരിടത്താണ് ഈശ്വർ മാൽപ്പെ പരിശോധന നടത്തുന്നത്. ഇനിയും തടഞ്ഞാൽ ഷിരൂർ വിടുമെന്നാണ് മാൽപ്പെയുടെ നിലപാട്.