ബിജെപിയുടെ ക്ഷേത്ര സെല്ലിലെ സുപ്രധാന അംഗങ്ങളും സനാതന്‍ സേവാ സമിതിയുടെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡല്‍ഹിയിലെ പ്രമുഖ സന്യാസിമഠാധിപന്‍മാരെ ഉള്‍ക്കൊള്ളിച്ച് ഹിന്ദു സനാതന്‍ സേവാ സമിതി രൂപീകരിച്ച് ആംആദ്മി. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ രാഷ്ട്രീയ നീക്കം.
നാളികേരം ഉടച്ച് മന്ത്രോച്ചാരണത്തോടെയാണ് സമിതി രൂപീകരിച്ചത്. ബിജെപിയുടെ ഹിന്ദുത്വരാഷ്ടീയത്തിന് ബാദലായാണ് നീക്കമെന്നാണ് എഎപിയുടെ വാദം. ബിജെപിയുടെ ക്ഷേത്ര സെല്ലിലെ സുപ്രധാന അംഗങ്ങളും സനാതന്‍ സേവാ സമിതിയുടെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ALSO READ: വോട്ടര്‍പട്ടികയില്‍ ഇടംനേടി ആന്‍ഡമാനിലെ ജറാവകള്‍; 19 പേർക്ക് ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തു
സര്‍ക്കാര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ പൂജാരിമാര്‍ക്ക് മാസം 18,000 രൂപ നല്‍കുമെന്ന് കെജ്‌രിവാള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സേവാ സമിതി നിര്‍മിച്ചുകൊണ്ടുള്ള നീക്കം.
ക്ഷേത്രങ്ങളിലെയും ഗുരുദ്വാരകളിലെയും പൂജാരിമാര്‍ക്ക് ഓണറേറിയം നല്‍കുക എന്ന ലക്ഷ്യമായാണ്് ആംആദ്മി പാര്‍ട്ടി 'പൂജാരി-ഗ്രന്ഥി സമ്മാന്‍ റാഷി' പദ്ധതി പ്രഖ്യാപിക്കുന്നത്. ഓണറേറിയം ലഭിക്കുന്നതിനായി യോഗ്യരായ പൂജാരിമാരുടെ രജിസ്‌ട്രേഷനും ആരംഭിച്ചതായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.