fbwpx
ലൈംഗിക അധിക്ഷേപ കേസ്: ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
logo

ന്യൂസ് ഡെസ്ക്

Last Updated : 09 Jan, 2025 07:15 AM

സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവടെയുള്ള പെരുമാറ്റം, ഐടി ആക്ട് തുടങ്ങിയ ജാമ്യമില്ല വകുപ്പുകൾ ആണ് ബോബിക്കെതിരെ ചുമത്തിയിരിക്കുന്നത്

KERALA


ലൈംഗിക അധിക്ഷേപ കേസിൽ ഹണി റോസ് നൽകിയ പരാതിയിൽ അറസ്റ്റ് ചെയ്ത വ്യവസായി ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. രാവിലെ 11ന് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയോടെയുള്ള പെരുമാറ്റം, ഐടി ആക്ട് തുടങ്ങിയ ജാമ്യമില്ല വകുപ്പുകൾ ആണ് ബോബിക്കെതിരെ ചുമത്തിയിരിക്കുന്നത്.


ALSO READ: "ഹണി റോസ് പുതിയ ചിത്രം ഹിറ്റാക്കാൻ എന്നെ ബലിയാടാക്കുന്നു"; നടിക്കെതിരെ ആരോപണവുമായി ബോചെ


അതേസമയം, മോശമായ കാര്യങ്ങൾ പറഞ്ഞിട്ടില്ലെന്നും കുറ്റബോധമില്ലെന്നും ബോബി ചെമ്മണ്ണൂർ അറിയിച്ചു. ഹണി റോസിൻ്റെ പുതിയ ചിത്രം ഹിറ്റാക്കാൻ തന്നെ ബലിയാടാക്കുന്നതായാണ് ബോബി ചെമ്മണ്ണൂ‍ർ മൊഴി നൽകിയത്. എറണാകുളം സെൻട്രൽ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ബോബി ഇക്കാര്യം വ്യക്തമാക്കിയത്. അല്ലു അർജുൻ 'പുഷ്പ 2'ൻ്റെ വിജയത്തിനായി പ്രയോഗിച്ച തന്ത്രമാണിതെന്നും ബോബി അന്വേഷണ സംഘത്തോട് പറഞ്ഞു.

താൻ ആർക്കെതിരേയും അശ്ലീലപ്രയോഗം ഇതുവരെ നടത്തിയിട്ടില്ലെന്നും കേരളത്തിൻ്റെ സ്ത്രീകളൊക്കെ തൻ്റെ സഹോദരങ്ങളാണെന്നും ബോബി വ്യക്തമാക്കി. തന്നെ തകർക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അന്വേഷണ സംഘം മൊഴി വിശദമായി രേഖപ്പെടുത്തുകയാണ്. നേരത്തെ താൻ തെറ്റ് ചെയ്തിട്ടില്ലെന്നും അത് കോടതിയിൽ പറയുമെന്നും ബോബി ചെമ്മണ്ണൂർ മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു.


ALSO READ: ബോബി ചെമ്മണ്ണൂരിനെ കൊച്ചിയിലെത്തിച്ചു; തെറ്റ് ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് ബോചെ


കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ബോബി ചെമ്മണൂരിൻ്റെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അദ്ദേഹം ഉപയോഗിച്ചിരുന്ന ഫോൺ ആണ് പിടിച്ചെടുത്തത്. ഇത് ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. ബോബിയെ എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കും ഹാജരാക്കി.

ഭാരതീയ ന്യായ സംഹിതയിലെ ഐ.ടി ആക്ട് 67 ((ഇലക്ട്രോണിക് മീഡിയ വഴി അശ്ലീല പ്രചരണം), 75 (4) (സ്ത്രീത്വത്തെ അപമാനിക്കൽ, കുറ്റകരമായ ലൈംഗിക അധിക്ഷേപം) എന്നീ വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിത്. അതേസമയം, എറണാകുളം സിജെഎം കോടതിയിലെത്തിയ പരാതിക്കാരി ഹണി റോസ് കഴിഞ്ഞ ദിവസം രഹസ്യമൊഴി നൽകിയിരുന്നു.

KERALA
ജയചന്ദ്രന് വേണ്ടി ഏറ്റവും കൂടുതൽ പാട്ട് എഴുതിയത് ഞാനാണ്, അതിൽ അഭിമാനമുണ്ട്: ശ്രീകുമാരന്‍ തമ്പി
Also Read
user
Share This

Popular

KERALA
KERALA
സ്മൃതി തൻ ചിറകിലേറി... ഭാവഗായകന് വിട; പി. ജയചന്ദ്രന്‍ അന്തരിച്ചു