സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്
ശമ്പള പരിഷ്കരണവും ബോണസും ആവശ്യപ്പെട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെ ഗ്രൗഡ് ഹാൻഡലിങ് ഏജൻസിയിലെ ഒരു വിഭാഗം ജീവനക്കാർ പണിമുടക്കുന്നു. എയർ ഇന്ത്യ സാറ്റ്സിലെ കരാർ തൊഴിലാളികളാണ് സമരം ചെയ്യുന്നത്. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. വിമാനസർവീസുകളെ സമരം ബാധിച്ചേക്കുമെന്നും ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും കമ്പനി അറിയിപ്പ് നൽകി.
READ MORE: മാമി തിരോധാന കേസ് കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും; ഐജി പി. പ്രകാശിന് മേൽനോട്ട ചുമതല