സാധാരണക്കാരന് എന്തുകൊണ്ട് കവരത്തി ജെട്ടിയിലേക്ക് ടൂ വീലറിൽ പ്രവേശിച്ചുകൂടാ എന്ന് എംപി ചോദിച്ചതോടെയാണ് വാക്കുതർക്കമുണ്ടായത്.
കവരത്തി ജെട്ടിയിലേക്ക് ടൂ വീലറിലെത്തിയ ലക്ഷദ്വീപ് എംപി മുഹമ്മദ് ഹംദുള്ള സയീദിനെ തടഞ്ഞ് ലക്ഷദ്വീപ് പൊലീസ്. ജെട്ടിയിലേക്ക് ടൂ വീലറിന് പ്രവേശിക്കാൻ അനുമതിയില്ല. എന്നാൽ തനിക്ക് അത്യാവിശ്യമുണ്ടെന്ന് പറഞ്ഞിട്ടും പൊലീസ് കടത്തിവിടാൻ തയാറാകാഞ്ഞതോടെ എംപി മുഹമ്മദ് ഹംദുള്ളയും പൊലീസുമായി വാക്‌തർക്കമുണ്ടായി.
ALSO READ: സിപിഐഎമ്മിന് പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ്; എകെജി സെൻ്റർ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
കാർ, ഓട്ടോറിക്ഷ എന്നിങ്ങനെ വാഹനങ്ങൾക്കെല്ലാം കവരത്തി ജെട്ടിയിലേക്ക് പ്രവേശനമുണ്ടെങ്കിലും ടൂ വീലർ കടത്തിവിടാറില്ല. എന്നാൽ ബോട്ട് ഡിപാർട്മെൻ്റിലുള്ളവരും കോസ്റ്റൽ പൊലീസുമെല്ലാം ടൂ വീലറിലാണ് കവരത്തി ജെട്ടിയിൽ പ്രവേശിക്കുന്നത്. ഇതിനെ എംപി ചോദ്യം ചെയ്തു. സാധാരണക്കാരന് എന്തുകൊണ്ട് ടൂ വീലറിൽ പ്രവേശിച്ചുകൂടെന്ന് എംപി ചോദിച്ചതോടെയാണ് വാക്കുതർക്കമുണ്ടായത്.