ജനുവരി ഒന്ന് മുതൽ ഏപ്രിൽ ഒൻപത് വരെ ഇന്ത്യക്കാർക്ക് 85,000ത്തിലധികം വിസകൾ അനുവദിച്ചതായി ചൈനീസ് അംബാസഡർ ഷു ഫെയ്ഹോങ് അറിയിച്ചു
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് യുദ്ധത്തിനിടെ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് വിസ അനുവദിച്ച് ചൈന. ജനുവരി ഒന്ന് മുതൽ ഏപ്രിൽ ഒൻപത് വരെ ഇന്ത്യക്കാർക്ക് 85,000ത്തിലധികം വിസകൾ അനുവദിച്ചതായി ചൈനീസ് അംബാസഡർ ഷു ഫെയ്ഹോങ് അറിയിച്ചു.
"കൂടുതൽ ഇന്ത്യൻ സുഹൃത്തുക്കൾക്ക് ചൈനയിലേക്ക് സ്വാഗതം. സുരക്ഷിതവും ഊർജ്ജസ്വലവുമായി ആത്മാർഥവും സൗഹൃദപരവുമായി ചൈന അനുഭവിക്കൂ. ജനുവരി ഒന്ന് മുതൽ ഏപ്രിൽ ഒൻപത് വരെ ഇന്ത്യക്കാർക്ക് 85,000ത്തിലധികം വിസകൾ അനുവദിച്ചിട്ടുണ്ട്," ചൈനീസ് അംബാസഡർ ഷു ഫെയ്ഹോങ് എക്സ് പോസ്റ്റിൽ കുറിച്ചു. കൂടുതൽ ഇന്ത്യൻ സഞ്ചാരികളെ രാജ്യത്തേക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായി വിസാ ചട്ടങ്ങളിൽ ചൈന സർക്കാർ പല തരത്തിലുള്ള ഇളവുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
ALSO READ: വഖഫ് നിയമ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും; പ്രധാന പത്ത് പോയിൻ്റുകൾ!
ഇന്ത്യൻ യാത്രക്കാർക്കുള്ള വിസ ഇളവുകൾ:
- ചൈന സന്ദർശിക്കാൻ താൽപര്യമുള്ളവർക്ക് വിസ ലഭിക്കാൻ ഓൺലൈൻ അപ്പോയിൻ്റ്മെൻ്റ് ഇല്ലാതെ നേരിട്ട് വിസ സെൻ്ററുകളിൽ അപേക്ഷ നൽകാം.
- ഹ്രസ്വകാലത്തേക്ക് ചൈനയിലേക്ക് പോകാൻ ബയോമെട്രിക്ക് ഡേറ്റ നൽകണമെന്ന നിർബന്ധവുമില്ല. ഇത് പ്രോസസിങ് സമയം കുറയ്ക്കുന്നതിനും സഹായകരമാകും.
- വളരെ കുറഞ്ഞ നിരക്കിൽ ഇപ്പോൾ ചൈനീസ് വിസ ലഭിക്കും. ഇത് ഇന്ത്യൻ സന്ദർശകർക്ക് ചൈനയിലേക്കുള്ള യാത്ര സുഗമമാക്കുന്നു.
- വിസ അംഗീകാരിക്കാനുള്ള സമയക്രമം കൂടുതൽ കാര്യക്ഷമമാക്കി. ഇത് വേഗത്തിലുള്ള ഇഷ്യു അനുവദിക്കുകയും ബിസിനസ്, വിനോദ സഞ്ചാരികൾക്ക് പ്രയോജനപ്പെടുകയും ചെയ്യുന്നു.
- സാംസ്കാരിക ഉത്സവങ്ങൾ, കൂടുതൽ ടൂറിസം കേന്ദ്രങ്ങൾ എന്നിവ ഇന്ത്യൻ വിനോദ സഞ്ചാരികൾക്കായി ചൈന ഒരുക്കുന്നുണ്ട്.
ALSO READ: അഫ്‌ഗാനിസ്ഥാനിലെ ഹിന്ദുകുഷിൽ ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി
സാമ്പത്തിക - വ്യാപാര ബന്ധങ്ങൾ
ഇന്ത്യ - ചൈന സാമ്പത്തിക വ്യാപാര ബന്ധങ്ങളുടെ പ്രാധാന്യവും ചൈനീസ് എംബസി വക്താവ് യു ജിംഗ് വ്യക്തമാക്കി. ചൈന - ഇന്ത്യ സാമ്പത്തിക വ്യാപാര ബന്ധം പരസ്പര പൂരകത്വത്തിൽ അധിഷ്ഠിതമാണ്. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് താരിഫ് ഏർപ്പെടുത്തിയത് മുതലുള്ള ബുദ്ധിമുട്ടുകൾ മറികടക്കാൻ രണ്ട് വികസ്വര രാജ്യങ്ങൾ ഒരുമിച്ച് നിൽക്കണമെന്നും കൂട്ടിച്ചേർത്തു.