എറണാകുളം ജില്ലയിൽ ഡങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുന്ന സാഹചര്യത്തിലാണ് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്യുന്നത്
സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം. 19 വയസുള്ള മേരി സാന്റിയയാണ് മരിച്ചത്. കൊച്ചി മരട് സ്വദേശിനിയായ മേരിയുടെ മരണം ഡെങ്കിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്. എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുന്ന സാഹചര്യത്തിലാണ് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്യുന്നത്.
ALSO READ : എറണാകുളം ജില്ലയില്‍ ഡങ്കിപ്പനി വ്യാപകമാകുന്നു: ഇന്നലെ മാത്രം 144 രോഗബാധിതര്‍
കൊച്ചിയില്‍ മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി, പള്ളൂരുത്തി മേഖലയിലാണ് പനി ബാധിതർ കൂടുതൽ. മലേറിയ, എച്ച് 1 എന്‍ 1 പനിയും ജില്ലയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അമീബിക് മസ്തിഷ്ക ജ്വരം, എച്ച് 1 എന്‍ 1, എലിപ്പനി എന്നിങ്ങനെ പലതരം പനികളാണ് കഴിഞ്ഞ രണ്ടു മാസത്തിനിടയ്ക്ക് കേരളത്തില്‍ റിപ്പോർട്ട് ചെയ്തത്. രോഗം ബാധിച്ചവര്‍ക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.