മലപ്പുറം ഐഡിയൽ സ്കൂളിലെ കായികാധ്യാപകനായ പുല്ലൂരാംപാറ സ്വദേശി കെ. ആർ സുജിത് ആണ് അറസ്റ്റിലായത്
കോഴിക്കോട് തിരുവമ്പാടിയിൽ വിദ്യാർഥിനിയുടെ നഗ്‌ന ചിത്രം പ്രചരിപ്പിച്ച കേസിൽ ഒരു കായിക അധ്യാപകൻ കൂടി അറസ്റ്റിൽ. മലപ്പുറം ഐഡിയൽ സ്കൂളിലെ കായികാധ്യാപകനായ പുല്ലൂരാംപാറ സ്വദേശി കെ. ആർ സുജിത് ആണ് അറസ്റ്റിലായത്.
അതേസമയം, യുവതിയുടെ ഫോട്ടോ മോർഫ് ചെയ്ത് അമ്മക്ക് അയച്ച് ഭീഷണിപെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് പേരാമ്പ്ര കല്ലാനോട് സ്വദേശി കാവാറ പറമ്പിൽ അതുൽ കൃഷ്ണനാണ് പിടിയിലായത്. യുവതിയുടെ മോർഫ് ചെയ്ത പടം സമൂഹമാധ്യമം വഴി പ്രചരിപ്പിക്കാതിരിക്കാൻ രണ്ട് ലക്ഷം രൂപയാണ് ഇയാൾ യുവതിയുടെ അമ്മയോട് ആവശ്യപ്പെട്ടത്.
ALSO READ: പീഡനക്കേസിലെ അതിജീവിതയെ ബലാത്സംഗം ചെയ്തു; അടിമാലി എഎസ്ഐക്കെതിരെ കേസ്
എന്നാൽ യുവതിയുടെ അമ്മ സൈബർ സെല്ലിൽ പരാതി നൽകുകയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കോഴിക്കോട് റൂറൽ സൈബർ ക്രൈം ഇൻസ്‌പെക്ടർ സി ആർ രാജേഷ് കുമാറും സംഘവും അതുൽ കൃഷ്ണനെ അറസ്റ്റ് ചെയ്തത്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.