സുകാന്തിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും
ഐബി ഉദ്യോഗസ്ഥ മേഘയുടെ ആത്മഹത്യയില്‍ സുഹൃത്ത് സുകാന്ത് സുരേഷിന് പിഴവ് പറ്റിയെന്ന് ഹൈക്കോടതി. മേഘയുടെ ആത്മഹത്യയില്‍ മറുപടി നല്‍കാന്‍ സുകാന്തിന് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു. സുകാന്ത് സുരേഷിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പൊലീസിനോട് വിശദീകരണം തേടിയ കോടതി, ഉദ്യോഗസ്ഥയുടെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്തെന്നും ചോദിച്ചു. സുകാന്തിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയ്ക്ക് കാരണമെന്തെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതിക്ക് ബാധ്യതയുണ്ട്. ഉദ്യോഗസ്ഥയുടെ മരണത്തില്‍ മറുപടി നല്‍കാനുള്ള ഉത്തരവാദിത്തം പ്രതിക്കുണ്ട്. പ്രതിക്ക് ഇപ്പോള്‍ രക്ഷപെടാനും ഒളിച്ചിരിക്കാനും കഴിയുമെന്നും ഹൈക്കോടതി വിമർശിച്ചു. സുകാന്തിനെതിരെ ബലാത്സംഗം, തട്ടിക്കൊണ്ട് പോകല്‍ അടക്കം വകുപ്പുകള്‍ ചുമത്തിയതായി തിരുവനന്തപുരം പേട്ട പൊലീസ് കോടതിയെ അറിയിച്ചു.
ALSO READ: ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: ആൺസുഹൃത്ത് സുകാന്ത് പ്രതി
തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥയാണ് മേഘ.മാർച്ച് 24നാണ് പത്തനംതിട്ട കൂടൽ കാരയ്ക്കാക്കുഴി പൂഴിക്കാട്ടുവീട്ടിൽ മേഘ മധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മേഘയുടെ മൃതദേഹം ചാക്ക റെയിൽവേ മേൽപ്പാലത്തിനു സമീപത്തെ ട്രാക്കിലാണ് കിടന്നിരുന്നത്. യുവതി ട്രെയിനിന് മുന്നിലേക്ക് ചാടുന്നതായി കണ്ടതായി ലോക്കോ പൈലറ്റ് പേട്ട സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചിരുന്നു. പൂനെ-കന്യാകുമാരി എക്സ്പ്രസ് ട്രെയിൻ അരമണിക്കൂറോളം പിടിച്ചിട്ട ശേഷമാണ് മൃതദേഹം മാറ്റിയത്.
തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ സുഹൃത്ത് സുകാന്ത് പ്രതി. ബലാത്സംഗം, തട്ടിക്കൊണ്ട് പോകല്‍, തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് തിരുവനന്തപുരം പേട്ട പൊലീസ് കേസെടുത്തിരിക്കുന്നത്. കേസ് സംബന്ധിച്ച റിപ്പോർട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.