fbwpx
തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടി വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു; സിപിഒയ്ക്ക് സസ്പെൻഷൻ
logo

ന്യൂസ് ഡെസ്ക്

Last Updated : 04 Apr, 2025 11:01 PM

വെടിയേറ്റ് തറയിൽ നിന്ന് ചീള് തെറിച്ചാണ് വനിതാ ഉദ്യോഗസ്ഥക്ക് കാലിന് പരിക്കേറ്റത്.

KERALA

പ്രതീകാത്മക ചിത്രം

തോക്ക് നന്നാക്കുന്നതിനിടെ പൊലീസുകാരന്റെ കയ്യിൽ നിന്ന് വെടി പൊട്ടി വനിതാ ഉദ്യോ​ഗസ്ഥയ്ക്ക് പരിക്കേറ്റു. സംഭവത്തിൽ തോക്ക് കൈകാര്യം ചെയ്ത സിപിഒ സുബിന് സസ്പെൻഷൻ. കണ്ണൂർ തലശേരി പൊലീസ് സ്റ്റേഷനിലാണ് സംഭവം. പൊലീസുകാരൻ്റെ കയ്യിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. വെടിയേറ്റ് തറയിൽ നിന്ന് ചീള് തെറിച്ചാണ് വനിതാ ഉദ്യോഗസ്ഥക്ക് കാലിന് പരിക്കേറ്റത്.


ALSO READ: 'ഒരു തോക്കിൻ്റെ ഉണ്ട മതി ഒരാളുടെ ജീവിതം അവസാനിപ്പിക്കാൻ, സുരക്ഷ ഉറപ്പാക്കണം'; ഫാദർ ഡേവിസ് ജോർജിൻ്റെ സഹോദരൻ


കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. പാറാവ് ഡ്യൂട്ടിയിലായിരുന്ന സിപിഒ സുബിനാണ് അബദ്ധം പറ്റിയത്. ഡ്യൂട്ടി മാറുന്നതിനിടയിലാണ് വെടി പൊട്ടിയത്. സുരക്ഷാ വീഴ്ചയെ മുൻനിർത്തിയാണ് അശ്രദ്ധയോടെ തോക്ക് കൈകാര്യം ചെയ്ത പൊലീസുകാരന് സസ്പെൻഷൻ നൽകിയത്.




Also Read
user
Share This

Popular

IPL 2025
TAMIL MOVIE
IPL 2025 | LSG vs MI | ലഖ്നൗവിന് ത്രില്ലർ വിജയം; മുബൈയെ പരാജയപ്പെടുത്തിയത് 12 റൺസിന്