fbwpx
'ഒറ്റക്കെട്ടായി പുതിയ അധ്യക്ഷനെ തീരുമാനിക്കും'; തമിഴ്നാട് ബിജെപി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് അണ്ണാമലൈ
logo

ന്യൂസ് ഡെസ്ക്

Last Updated : 04 Apr, 2025 07:50 PM

എഐഎഡിഎംകെ-ബിജെപി സഖ്യം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് തീരുമാനം

NATIONAL

കെ. അണ്ണാമലൈ


തമിഴ്നാട് ബിജെപി പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് രാജിവെയ്ക്കാന്‍ സന്നദ്ധത അറിയിച്ചതിന് പിന്നാലെ സംസ്ഥാന അധ്യക്ഷനാകാൻ ഇനി ഇല്ലെന്ന് പ്രഖ്യാപിച്ച് കെ. അണ്ണാമലൈ. പുതിയ അധ്യക്ഷന് എല്ലാ ആശംസകളും അറിയിക്കുന്നു. പ്രസിഡൻ്റിനെ പാർട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുക്കുമെന്നും അണ്ണാമലൈ പറഞ്ഞു. എഐഎഡിഎംകെ-ബിജെപി സഖ്യം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് തീരുമാനം.


2026ൽ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അണ്ണാമലൈ സ്ഥാനം ഒഴിയുന്നുവെന്ന തരത്തിൽ സൂചനകൾ വരുന്നത്. ബിജെപിയുമായി വീണ്ടും സഖ്യത്തിലേർപ്പെടുന്നതിന് അണ്ണാമലൈയെ പുറത്താക്കണമെന്ന് എഐഎഡിഎംകെ തലവന്‍ എടപ്പാടി കെ. പളനിസ്വാമി ആവശ്യപ്പെട്ടതായാണ് പുറത്തുവരുന്ന വിവരങ്ങൾ. കഴിഞ്ഞ മാസം, കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുമായി നടന്ന കൂടിക്കാഴ്ചയിൽ അണ്ണാമലൈയെ പാർട്ടി സ്റ്റേറ്റ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന വ്യവസ്ഥ പളനി സ്വാമി മുന്നോട്ട് വച്ചതായാണ് റിപ്പോർട്ട്. എൻഡിഎയുടെ ഭാ​ഗമായിരുന്ന എഐഎഡിഎംകെ അണ്ണാമലൈയോടുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 2023ലാണ് സഖ്യം വിട്ടത്. സഖ്യത്തിൽ നിന്ന് പിന്മാറിയ ശേഷം അണ്ണാമലൈ രൂക്ഷമായ ഭാഷയിലാണ് എഐഎഡിഎംകെയെ വിമർശിച്ചത്. മാത്രമല്ല, സഖ്യത്തിലേക്ക് എഐഎഡിഎംകെ എത്തിയാൽ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യവെയ്ക്കുന്ന ഇപിഎസിന് നേരിട്ടുള്ള വെല്ലുവിളിയാകും അണ്ണാമലൈ.



Also Read: 'വഖഫ് ഭേദ​ഗതി ബിൽ മുസ്ലീങ്ങളുടെ മൗലിക അവകാശങ്ങൾ ഹനിക്കുന്നു'; സുപ്രീം കോടതിയില്‍ ഹർജി നല്‍കി കോൺ​ഗ്രസ് എംപി



ഏപ്രിൽ 6ന് പാമ്പൻ റെയിൽവേ പാലം ഉദ്ഘാടനം ചെയ്യാൻ തമിഴ്നാട്ടിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പളനിസ്വാമി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്. സന്ദർശന വേളയിൽ സഖ്യ ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുശേഷം പുതിയ ബിജെപി അധ്യക്ഷനെ പ്രഖ്യാപിച്ചേക്കും എന്നാണ് സൂചന.

2021ലാണ് തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷനായി കെ. അണ്ണാമലൈ ചുമതലയേറ്റത്. അണ്ണാമലൈക്ക് കീഴിൽ തെരഞ്ഞെടുപ്പുകളിൽ കാര്യമായ മുന്നേറ്റമുണ്ടാക്കിയില്ലെങ്കിലും ഒരു രാഷ്ട്രീയ ശക്തി എന്ന നിലയിൽ സംസ്ഥാനത്ത് ബിജെപിയെ വളർത്തുന്നതിൽ അണ്ണാമലൈ കാര്യമായ പങ്കുവഹിച്ചിരുന്നു. ഭരണകക്ഷിയായ ഡിഎംകെയുടെ രൂക്ഷ വിമർശകനുമാണ് അണ്ണാമലൈ.


Also Read: പഞ്ചാബില്‍ ഹെറോയിനുമായി പൊലീസ് കോണ്‍സ്റ്റബിള്‍ പിടിയില്‍; അറസ്റ്റിലായത് റീല്‍സ് താരം


സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുന്ന അണ്ണാമലൈയ്ക്ക് പാർട്ടിയുടെ ദേശീയ ഘടകത്തിലോ കേന്ദ്ര സർക്കാരിലോ ഒരു പ്രധാന സ്ഥാനം നൽകുമെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. അണ്ണാമലൈയുടെ മുൻ​ഗാമി എൽ. മുരു​ഗനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം കേന്ദ്ര മന്ത്രിയാക്കുകയായിരുന്നു.



Also Read
user
Share This

Popular

KERALA
KERALA
അംഗങ്ങൾക്ക് ആത്മാഭിമാനത്തോടെ തലയുയർത്തി നിൽക്കാൻ ധൈര്യം പകർന്ന നേതാവ്; വെള്ളാപ്പള്ളിക്ക് പ്രശംസയുമായി മുഖ്യമന്ത്രി