തോപ്പുംപടിയില്‍ നിന്ന് മട്ടാഞ്ചേരിയിലേക്ക് ബൈക്കില്‍ യാത്ര ചെയ്യവെ ആയിരുന്നു സംഭവം
കൊച്ചിയില്‍ ന്യൂസ് മലയാളം ജീവനക്കാരനും മക്കള്‍ക്കും നേരെ ഗുണ്ടാ ആക്രമണം. പിസിആര്‍ ജീവനക്കാരനായ ജിനുവിനും രണ്ട് മക്കള്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ സംഘത്തിലെ പ്രധാന പ്രതിയായ മട്ടാഞ്ചേരി ഷാനോജിനെ തോപ്പുംപടി പൊലീസ് പിടികൂടി. തോപ്പുംപടിയില്‍ നിന്ന് മട്ടാഞ്ചേരിയിലേക്ക് ബൈക്കില്‍ യാത്ര ചെയ്യവെ വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് ഓട്ടോറിക്ഷയിലെത്തിയ ഒരു സംഘം ആളുകള്‍ ജിനുവിനെ ആക്രമിക്കുകയായിരുന്നു.
ജിനുവിന്‍റെ കഴുത്തില്‍ ആയുധം വെച്ച് ഭീഷണിപ്പെടുത്തുകയും കുട്ടികളെ അസഭ്യം പറയുകയും ചെയ്തു. തോപ്പുംപടി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയുടെ ഉടമയെ തിരിച്ചറിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യപ്രതി പിടിയിലായത്.