വെള്ളിയാഴ്ച രാത്രിയാണ് മദ്യപിച്ചെത്തിയ ജയകുമാരൻ ഊമയായ ഭാര്യ ലൗഷയെ വെട്ടിയത്
തിരുവനന്തപുരത്ത് മദ്യലഹരിയിൽ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ജയകുമാരൻ നായരാണ് അറസ്റ്റിലായത്. അക്രമത്തിന് ശേഷം കാട്ടായിക്കോണത്തെ പാറ ക്വാറികളിൽ ഒളിവിലായിരുന്ന ജയകുമാറിനെ ഇന്നാണ് പൊലീസ് പിടികൂടിയത്.
READ MORE: ചേർത്തലയിലും അട്ടപ്പാടിയിലും വൻ കഞ്ചാവ് വേട്ട
വെള്ളിയാഴ്ച രാത്രിയാണ് മദ്യപിച്ചെത്തിയ ജയകുമാരൻ ഊമയായ ഭാര്യ ലൗഷയെ വെട്ടിയത്. ലൗഷയെ കഴുത്തിനു പിന്നിലും കൈകളിലും വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച മകൾക്കും മർദനമേറ്റു.
READ MORE: ഉത്തര്‍പ്രദേശില്‍ രണ്ട് ദളിത് പെണ്‍കുട്ടികള്‍ തൂങ്ങി മരിച്ച നിലയില്‍; കൊലപാതകമെന്ന് കുടുംബം
ഗുരുതരമായി പരിക്കേറ്റ ലൗഷ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
READ MORE: രണ്ട് പേരെ വാഹനം ഇടിച്ചു കൊലപ്പെടുത്തി, പിന്നാലെ ക്യാമറയിൽ നോക്കി പുഞ്ചിരി; പാകിസ്ഥാനി യുവതിയുടെ ഞെട്ടിക്കുന്ന വീഡിയോ